തിരുവനന്തപുരം: ഹൈകോടതിയുടെ 200 മീറ്റര്‍ പരിധിയില്‍ പ്രകടനം നടത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തിയ വിധി സംസ്ഥാനത്തെ എല്ലാ കീഴ്കോടതികള്‍ക്കും ബാധകമാക്കിയ ഹൈകോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനാധിപത്യ അവകാശത്തെ ഹനിക്കുന്ന ഈ വിധി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാതത്തലത്തിലാണ് ഇത്തരത്തിലുള്ള ഒരു ഉത്തരവ് ഉണ്ടായതെന്നാണ് മനസ്സിലാവുന്നത്. സംസ്ഥാനത്തെ പല കോടതികളും കലക്ടറേറ്റിന്‍െറയോ റവന്യൂ ഓഫിസ് കെട്ടിടങ്ങളുടെ ഭാഗമായോ ആണ് പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യ നിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളില്‍ പലപ്പോഴും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഭാവിയില്‍ ജനാധിപത്യപരമായ ഇത്തരം പ്രതിഷേധങ്ങളൊന്നും അത്തരം കേന്ദ്രങ്ങളില്‍ ഉയര്‍ത്തുന്നതിനുള്ള അവകാശത്തിന്‍െറ നിഷേധമായി ഈ ഉത്തരവ് മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.