ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മറവില്‍ മയക്കുമരുന്ന് വില്‍പന; ആറുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: സ്കൂളിന് സമീപം വീട് വാടകക്കെടുത്ത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മറവില്‍ മയക്കുമരുന്ന് വില്‍പന. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ നടത്തിപ്പുകാരനും ഇടപാടിനത്തെിയ അഞ്ചുപേരും അറസ്റ്റിലായി. നടത്തിപ്പുകാരന്‍  തത്തംപള്ളി കുഴിക്കണ്ടത്തില്‍ ബിനോയിയെ ആണ് (35) ആലപ്പുഴ നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റുചെയ്തത്. പരിശോധനയില്‍ മയക്കുമരുന്ന്, കഞ്ചാവ്, സിറിഞ്ചുകള്‍, സൂചികള്‍, ഗര്‍ഭനിരോധ ഉറകളും ഗുളികകളും തുടങ്ങിയവ കണ്ടെടുത്തു. അഞ്ച് ബൈക്കും ഇവിടെനിന്ന് കസ്റ്റഡിയിലെടുത്തു.

കൊമ്മാടി സെന്‍റ് മേരീസ് സ്കൂളിന് സമീപത്തെ ഇരുനില വീട്ടിലാണ് ജോ ജാവാസ് എന്ന പേരിലെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കമ്പനിയുടെ ബ്രാഞ്ച് മാനേജറായാണ് ബിനോയി പ്രവര്‍ത്തിച്ചിരുന്നത്. ഇയാളുടെ പേരില്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡിന്‍െറ രണ്ട് മയക്കുമരുന്ന് കേസ് നിലവിലുണ്ട്. ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ക്ഷീണമോ തളര്‍ച്ചയോ ഉണ്ടായാല്‍ വിശ്രമസൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. ഗര്‍ഭനിരോധ ഉറകളും മറ്റും കണ്ടത്തെിയ സാഹചര്യത്തില്‍ പെണ്‍വാണിഭ കേന്ദ്രമായിരുന്നെന്നും സംശയിക്കുന്നുണ്ട്. മുറിയില്‍ കാമറ ഘടിപ്പിച്ചിരുന്നതായും കണ്ടത്തെി.

ആലപ്പുഴ അസി. എക്സൈസ് കമീഷണര്‍ കെ. ചന്ദ്രപാലിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സി.ഐ രാജന്‍ ബാബു, പ്രിവന്‍റീവ് ഓഫിസര്‍മാരായ ടി. പ്രിയലാല്‍, പി.സി. ഗിരീഷ്, എ. അക്ബര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ. അജീബ്, റെനി, അനിലാല്‍, റഹീം, വിപിന്‍, സുഭാഷ് എന്നിവര്‍ പങ്കെടുത്തു.


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.