മാവോവാദി രൂപേഷിനെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: മാവോവാദി നേതാവ് രൂപേഷിനെ യു.എ.പി.എ പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.പി.എസ്. മൂസത് ആഗസ്റ്റ് 26 വരെ റിമാന്‍ഡ് ചെയ്തു. യു.എ.പി.എ പ്രകാരം പ്രതിയെ ഹാജരാക്കിയാല്‍ 30 ദിവസം വരെ റിമാന്‍ഡ് ചെയ്യാനാകും. കനത്ത സുരക്ഷയില്‍ ജഡ്ജിയുടെ ചേംബറില്‍ രാവിലെ 10.30ഓടെയാണ് പൊലീസ് രൂപേഷിനെ ഹാജരാക്കിയത്. കോയമ്പത്തൂര്‍ ജയിലില്‍ വിവിധ കേസുകളില്‍ വിചാരണതടവുകാരനായി കഴിയുന്ന രൂപേഷിനെ വളയം പൊലീസെടുത്ത കേസുകളില്‍ തെളിവെടുപ്പിനായി കോഴിക്കോട്ടേക്ക് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്‍റ് പ്രകാരം എത്തിക്കുകയായിരുന്നു. രൂപേഷിനെ വീണ്ടും കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.