തിരുവനന്തപുരം: നിരവധി മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുകയും ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജ്, കാമറാമാന്‍ അഭിലാഷ്, ഡി.എസ്.എന്‍.ജി വാന്‍ ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ വിമോദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡി.ജി.പിക്ക് കത്ത് നല്‍കി.
ജില്ലാ ജഡ്ജിയുടെ നിര്‍ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന സത്യവിരുദ്ധമായ കാര്യം പറഞ്ഞാണ് പൊലീസ് അതിക്രമം കാണിച്ചത്.
ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുകയും ഈ അതിക്രമത്തിന് കാരണക്കാരനായ എസ്.ഐ വിമോദിനെ ഡ്യൂട്ടിയില്‍നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു.
എന്നാല്‍, ഈ ഓഫിസര്‍ വീണ്ടും ജോലിയില്‍ തുടര്‍ന്നു. വധഭീഷണി മുഴക്കുകയും മൂവരെയും വലിച്ചിഴച്ച് സ്റ്റേഷനകത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഗുരുതരമായ രോഗത്തിന് ചികിത്സ തേടിയിരുന്ന ജയപ്രകാശിനെ നാഭിക്ക് ചവിട്ടുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.