യു.ഡി.എഫ് ഘടകകക്ഷികളുടെ വോട്ടുകള്‍ ലഭിച്ചില്ലെന്ന് ജെ.ഡി.യു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ വോട്ട് മുഴുവന്‍ ജെ.ഡി-യു സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്ര കുമാർ‍. കല്‍പറ്റയിലും അമ്പലപ്പുഴയും നേമത്തും അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ട്. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് അടക്കം പാര്‍ട്ടി പറയുന്ന സ്ഥലത്ത് അണികളെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചില്ല. പാർട്ടി നിർദേശം അനുസരിച്ച് അണികള്‍ വോട്ട് ചെയ്തില്ല. ഇത്ര കനത്ത തോല്‍വി ഉണ്ടാകുമെന്ന് യു.ഡി.എഫ് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് വിചാരിക്കാത്ത തരത്തിലുള്ള വിജയമാണ് അവര്‍ക്കുണ്ടായത്. ഏതായാലും സംസ്ഥാനത്ത് ഭരണമാറ്റം വന്നു കഴിഞ്ഞു. കേരളം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും എങ്ങനെയാണ് പുതിയ സര്‍ക്കാര്‍ പരിഹരിക്കുകയെന്ന് എല്ലാവരും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി.

കോഴിക്കോട് ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീരേന്ദ്ര കുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴു സീറ്റുകളിലും ജെ.ഡി.യു സ്ഥാനാർഥികൾ കനത്ത പരാജയം നേരിട്ടിരുന്നു.

അതേസമയം, ജെ.ഡി.യു സംസ്ഥാന ഉപാധ്യക്ഷനായ വി. സുരേന്ദ്രൻ പിള്ളയെ സംസ്ഥാന നേതൃത്വം നിയമിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.