അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണം -മുല്ലപ്പള്ളി

വടകര: പരിസ്ഥിതിക്ക് ഭീഷണിയായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പരിസ്ഥിതിസൗഹൃദ വികസനം പറഞ്ഞ്, അധികാരത്തില്‍ വന്നവരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം. 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം 138 ഹെക്ടര്‍ ജൈവസമ്പന്ന വനഭൂമി നശിപ്പിച്ച് ജലവൈദ്യുതപദ്ധതി തുടങ്ങാനുള്ള സര്‍ക്കാര്‍തീരുമാനം സൈലന്‍ഡ്വാലി പ്രക്ഷോഭംപോലെയുള്ള ശക്തമായ സമരങ്ങള്‍ ക്ഷണിച്ചുവരുത്തും. പദ്ധതി ആത്യന്തികമായി ചാലക്കുടിപ്പുഴയെ ഇല്ലാതാക്കും. കേരളം കൊടുംവരള്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ഊര്‍ജക്ഷാമം പരിഹരിക്കാന്‍ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കു പകരം പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളെ പ്രയോജനപ്പെടുത്താനാണ്  മുന്‍ഗണന കൊടുക്കേണ്ടത്. നേരത്തേ പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കാന്‍ ശ്രമിച്ചപദ്ധതി വീണ്ടും കൊണ്ടുവരാനുള്ള നീക്കം ഏതെങ്കിലും കമ്പനിയുമായുള്ള ധാരണയുടെ ഭാഗമാണെന്ന് പൊതുസമൂഹം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ളെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.