ജിഷ വധം: സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥി ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഏകദേശം 5 അടി 7 ഇഞ്ച് ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീരവും ചീകാത്ത മുടിയുമുള്ള ആളുടെ രേഖാചിത്രമാണ് പുറത്തു വിട്ടത്. ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുടെ രേഖാചിത്രങ്ങളാണ് പുതുതായി തയാറാക്കിയത്. ജിഷയുടെ അയൽപക്കത്തുള്ള സ്ത്രീകൾ നൽകിയ വിവരമനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്.

ചിത്രവുമായി സാമ്യമുള്ള ആളെക്കുറിച്ച് വിവരങ്ങൾ അറിയുന്നവർ എറണാകുളം റൂറല്‍ ഡി.പി.സി (9497996979), പെരുമ്പാവൂര്‍ ഡിവൈ.എസ്.പി (9497990078), കുറുപ്പംപടി എസ്‌.ഐ (9497987121) എന്നിവരെ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.