തിരുവനന്തപുരം: അഴിമതിക്കെതിരെ പത്തി വിടർത്തി ആടിക്കാണിക്കുന്ന പതിവുണ്ടാവില്ലെന്നും അഴിമതിക്കാർ കടി കൊള്ളുമ്പോൾ അറിയുമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ക്രിയാത്മക വിജിലൻസ് എന്ന ആശയവുമായി മുന്നോട്ടുപോകും. തെറ്റുകളില്ലാത്ത വിജിലൻസാണ് കേരളത്തിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതി ലളിതമായ കാര്യമല്ല. ദൈനംദിന ജീവിതത്തിൽ പൊതുജനം പലതരം അഴിമതികൾ നേരിടുന്നു. ഇത്തരം അഴിമതികൾ അവസാനിപ്പിക്കണം. പൊതുമുതൽ നഷ്ടപ്പെടുന്നതും ഇല്ലാതാക്കണം. ഫൗള്‍ ചെയ്യുന്നവര്‍ക്ക് വിജിലന്‍സില്‍ സ്ഥാനമുണ്ടാകില്ല. തെറ്റുകളില്ലാത്ത വിജിലന്‍സാണ് കേരളത്തില്‍ ഉണ്ടാകേണ്ടത്. അതിനായി എല്ലാ വകുപ്പുകളെയും നിരീക്ഷിക്കുമെന്നും ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു.
വിജിലന്‍സിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നല്ലൊരു ക്യാപ്റ്റനായിരിക്കുക, നല്ല ഗോള്‍ കീപ്പറായിരിക്കുക എന്ന ജോലിയായിരിക്കും താന്‍ നിർവഹിക്കുക. മറ്റ് വകുപ്പുകളില്‍ റഫറിയുടെ ജോലിയായിരിക്കും ചെയ്യുക. ഓരോ വകുപ്പിനും ക്യാപ്റ്റന്മാരുണ്ട്. ഫൗള്‍ എന്തെങ്കിലും കാണിച്ചാല്‍ മഞ്ഞ കാര്‍ഡ് കാണിക്കും. ഫലമില്ലെങ്കില്‍ റെഡ് കാര്‍ഡ് കാണിക്കും. ഇന്നലെ വരെ പൊലീസ് സ്‌റ്റേഷനുകള്‍ പണിയുകയായിരുന്നു തന്‍റെ പണി. ഇനി മുതല്‍ അഴിമതിക്കാര്‍ക്കെതിരെ പണിയുമെന്നും ഡി.ജി.പി ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.