പരവൂര്‍ ദുരന്തം; പീതാംബര കുറുപ്പിന് നോട്ടീസ്

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് മുന്‍ എം.പി പീതാംബരക്കുറുപ്പിന് കേന്ദ്ര അന്വേഷണ സംഘത്തിന്‍റെ നോട്ടീസ്. നാളെ  മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ക്ഷേത്ര ഭാരവാഹികളുടെ മൊഴിയില്‍ പരാമര്‍ശിക്കുന്ന മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും പറവൂര്‍ നഗരസഭാ ഭാരണാധികാരികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

വെടിക്കെട്ടിന് അനുമതി ലഭ്യമാക്കുന്നതിന് രാഷ്ട്രീയനേതാക്കളുടെ ഇടപെടല്‍ ഉണ്ടായെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ മൊഴി നല്‍കിയതിന് പിന്നാലെയാണ് നോട്ടീസ്. ഏപ്രില്‍ എട്ടിന് വെടിക്കെട്ട് നിരോധിച്ച ഉത്തരവുമായി വില്ലേജ് ഒഫീസര്‍ ക്ഷേത്രത്തിലെത്തുേമ്പാൾ  മുന്‍ ജന പ്രതിനിധിയും രാഷ്ട്രീയ നേതാവുമായ ഒരാള്‍ അവിടെയുണ്ടായിരുന്നെന്ന് കേസിലെ ഒന്നാം പ്രതിയും ക്ഷേത്ര ഭരണസമിതി സെക്രട്ടറിയുമായ കൃഷ്ണന്‍ കുട്ടി പിള്ള നേരത്തെ പറഞ്ഞിരുന്നു. ചെന്നെയിലെ എക്സ്പ്ലോസീവ്സ് ജോയിന്‍റ് ചീഫ് കണ്‍ട്രോളര്‍ എ.കെ.യാദവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍െറ മൊഴിയെടുക്കലിന് ശേഷം രണ്ട് മാസത്തിനകം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും..

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.