തിരുവനന്തപുരം: കേരള നിയമസഭയുടെ 22ാം സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍. നിലവില്‍ വന്നത് 14ാം കേരളനിയമസഭയാണെങ്കിലും പല സഭകളിലും ഒന്നിലേറെ സ്പീക്കര്‍മാര്‍ വന്നിട്ടുണ്ട്. പൊന്നാനി മണ്ഡലത്തില്‍നിന്നാണ്് രണ്ടാം തവണയും ശ്രീരാമകൃഷ്ണന്‍ സഭയിലത്തെിയത്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം, ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി, കാലിക്കറ്റ് സര്‍വകലാശാലാ യൂനിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കേറ്റ് അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ആദ്യം പിണറായി വിജയനാണ് വോട്ടുചെയ്തത്. വി.എസ്. അച്യുതാനന്ദന്‍ 10ാമതും രാജഗോപാല്‍ 15ാമതുമായാണ് വോട്ടുചെയ്തത്. 16ാമനായി ഉമ്മന്‍ചാണ്ടിയും 20ാമനായി രമേശ് ചെന്നിത്തലയും വോട്ട് രേഖപ്പെടുത്തി. പി.സി. ജോര്‍ജ് 138ാമനായാണ് വോട്ട്ചെയ്യാനത്തെിയത്.
എം. വിന്‍സെന്‍റായിരുന്നു അവസാനത്തെ വോട്ടര്‍ എങ്കിലും ആദ്യം പേരുവിളിച്ചപ്പോള്‍ കെ.ബി. ഗണേഷ്കുമാറും തോമസ് ചാണ്ടിയുമില്ലാതിരുന്നതിനാല്‍ അവര്‍ക്ക് വീണ്ടും അവസരം നല്‍കി. 9.05ന് തുടങ്ങിയ വോട്ടിങ് 9.42ന് പൂര്‍ത്തിയായി. വോട്ടെണ്ണി 9.50ന് ശ്രീരാമകൃഷ്ണനെ സ്പീക്കറായി പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മ പ്രഖ്യാപിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് സഹപ്രവര്‍ത്തകര്‍ ഹസ്തദാനം നല്‍കി അഭിനന്ദിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍നിന്ന് എഴുന്നേറ്റു ചെന്ന് ഭരണപക്ഷത്തെ അവസാനത്തേതിന് തൊട്ടുമുമ്പുളള ബെഞ്ചില്‍ ഇരിക്കുകയായിരുന്ന ശ്രീരാമകൃഷ്ണനെ വിളിച്ച് സ്പീക്കറുടെ ഡയസിന് സമീപത്തേക്ക് ആനയിച്ചു. മുന്‍ ബെഞ്ചിലുണ്ടായിരുന്ന വി.എസിന് ഹസ്തദാനം നടത്തി. തുടര്‍ന്ന് പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മ അദ്ദേഹത്തെ സഭാനാഥന്‍െറ ഇരിപ്പിടത്തിലേക്ക് ഇരുത്തി.തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ മുന്‍ സ്പീക്കര്‍മാരായ എം. വിജയകുമാര്‍, കെ. രാധാകൃ്ണന്‍ എന്നിവര്‍ക്ക് പുറമേ ശ്രീരാമകൃഷ്ണന്‍െറ കുടുംബാംഗങ്ങളും സഭയില്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.