സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച യു.ഡി.എഫ് അന്വേഷിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിക്ക് പിന്നാലെ സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച യു.ഡി.എഫിന് തിരിച്ചടിയായി. വോട്ടുചോര്‍ച്ച കൈയബദ്ധമാണെന്ന് പറഞ്ഞ് പുറമേ ആശ്വസിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഭവം നേതൃത്വത്തെ ഏറെ അലോസരപ്പെടുത്തുന്നു. അംഗബലം കുറവാണെങ്കിലും ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം ചേര്‍ന്ന് തീരുമാനിച്ചതിനു പിന്നാലെയാണ് സംഭവം. തുടക്കംതന്നെ പിഴച്ച സാഹചര്യത്തില്‍ വോട്ടുചോര്‍ച്ചയെപ്പറ്റി അന്വേഷണം നടത്താനാണ് യു.ഡി.എഫ് തീരുമാനം. അതേസമയം, കുറ്റക്കാരനെ കണ്ടത്തെുകയെന്നത് പ്രയാസകരമായതിനാല്‍ അന്വേഷണത്തില്‍ പ്രത്യേകിച്ച് കാര്യമില്ളെന്ന് ചിന്തിക്കുന്നവരും മുന്നണിയില്‍ ഉണ്ട്.

 91 സീറ്റുള്ള സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്‍െറ ഒരുവോട്ടുകൊണ്ട്  ഭരണപക്ഷത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല. വിജയം സുനിശ്ചിതമായിരിക്കെ മറുപക്ഷത്തുനിന്ന് വോട്ടുറപ്പിക്കാന്‍ ഭരണമുന്നണി ശ്രമിക്കേണ്ട സാഹചര്യവുമില്ല. അതിനാല്‍ മറുപക്ഷത്തേക്ക് പോയ പ്രതിപക്ഷാംഗത്തിന്‍െറ വോട്ട് സ്വന്തം ഇഷ്ടപ്രകാരമോ അബദ്ധത്തില്‍ സംഭവിച്ചതോ ആകാം. ഈ സാഹചര്യത്തില്‍ സഭയില്‍ ഇനി ഉണ്ടാകുന്ന വോട്ടിങ്ങില്‍ സമാനസംഭവം ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിച്ചശേഷം നിഗമനങ്ങളിലേക്ക് പോയാല്‍ മതിയെന്നാണ് നേതാക്കളുടെ നിലപാട്.
എന്തായാലും മുന്നണിക്ക് തിരിച്ചടിയുണ്ടാക്കിയ വോട്ടുചോര്‍ച്ചയെ ലാഘവത്തോടെ കാണാന്‍ കഴിയില്ളെന്നാണ് നേതൃത്വത്തിന്‍െറ നിലപാട്. നിയമസഭാകക്ഷിചേര്‍ന്ന് വോട്ടിങ് രീതി അംഗങ്ങളെയെല്ലാം പഠിപ്പിച്ചിരുന്നു. എന്നിട്ടും കൈയബദ്ധം പറ്റിയെന്നത് അംഗീകരിക്കാനാവില്ളെന്നാണ് അവരുടെ നിലപാട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.