തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ഡി.ജി.പി ടി.പി. സെന്‍കുമാര്‍ കേന്ദ്രഡെപ്യൂട്ടേഷന് ശ്രമം തുടങ്ങി. സി.ബി.ഐ ഡയറക്ടര്‍ക്കു കീഴില്‍ സ്പെഷല്‍ ഡയറക്ടര്‍ തസ്തികയാണ് സെന്‍കുമാര്‍ ലക്ഷ്യമിടുന്നതായി അറിയുന്നു.
1982, ‘83 ബാച്ചിലെ ഉദ്യോഗസ്ഥര്‍ക്കാണ് തസ്തിക ലഭ്യമാകുക. 83 ബാച്ച് കേരള കാഡര്‍ ഉദ്യോഗസ്ഥനായ സെന്‍കുമാര്‍ പ്രമുഖ സമുദായ നേതാവിന്‍െറ പിന്തുണയോടെ കേ ന്ദ്രസര്‍ക്കാര്‍ വൃത്തങ്ങ ളുമായി ബന്ധപ്പെട്ടതായും സൂ ചനയുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെ പ്രമാദമായ കേസുകള്‍ പലതും സി.ബി.ഐയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ സെന്‍കുമാറിനെ സി.ബി.ഐയിലേക്ക് കൊണ്ടുവന്നാല്‍ അതു തങ്ങള്‍ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് ബി.ജെ.പി കരുതുന്നു. സെന്‍കുമാറിന് ഒരുവര്‍ഷം കൂടി സര്‍വിസുണ്ട്. അടുത്ത ശമ്പളപരിഷ്കരണത്തില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചാല്‍ സി.ബി.ഐ ഡയറക്ടറാകാനും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ സെന്‍കുമാറിന് കേന്ദ്രസര്‍വിസിലേക്ക് പോകാന്‍ സാധിക്കൂ. കേരള പൊലീസില്‍ സെന്‍കുമാറിന്‍െറ സേവനംകൂടിയേതീരൂ എന്ന നിലപാട് സംസ്ഥാനം കൈക്കൊണ്ടാല്‍ അത് അദ്ദേഹത്തിന് തിരിച്ചടിയാകും. സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ ഉന്നയിച്ച സെന്‍കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.