മുല്ലപ്പെരിയാര്‍: പ്രതിപക്ഷം മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ളെന്ന് പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കക്ഷി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. ഡാം സുരക്ഷിതമാണെന്ന തരത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് കാലങ്ങളായി സംസ്ഥാനത്തിന്‍െറ നയം. അതില്‍ മാറ്റം വരുത്താനാവില്ളെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനം ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് എടുത്താല്‍ കോടതിയില്‍ കേരളത്തിന്‍െറ വാദം ദുര്‍ബലമാകും. ജലനിരപ്പ് 152 അടി ആക്കാന്‍ തമിഴ്നാട് കോടതിയെ സമീപിച്ചിരിക്കുകയാണ്. സുരക്ഷാ കാര്യത്തില്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേരളം അംഗീകരിച്ചിട്ടില്ല. അണക്കെട്ടിന്‍െറ സുരക്ഷ വിലയിരുത്താന്‍ രാജ്യാന്തര പഠനസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.