തെരഞ്ഞെടുപ്പ് അവലോകനം: യു.ഡി.എഫ് യോഗം ബുധനാഴ്ച

തിരുവനന്തപുരം: യു.ഡി.എഫ് ഏകോപനസമിതി യോഗം ബുധനാഴ്ച രാവിലെ 10.30ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനില്‍ ചേരും. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സംബന്ധിച്ച വിശദവിലയിരുത്തലിനാണ് യോഗം. കഴിഞ്ഞ യോഗത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം സംബന്ധിച്ച് ഓരോകക്ഷിയും സ്വന്തം നിലയില്‍ വിലയിരുത്തിയശേഷം മുന്നണിയില്‍ വിശദചര്‍ച്ച നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ ആവശ്യമായ പിന്തുണ കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചില്ളെന്ന് ചില ഘടകകക്ഷികള്‍ക്ക് പരാതിയുണ്ട്. സര്‍ക്കാറിന്‍െറ അവസാനകാല തീരുമാനങ്ങള്‍ ജനങ്ങളില്‍ സംശയം സൃഷ്ടിച്ചു. സി.പി.എം പ്രചാരണം വഴി എക്കാലവും ഒപ്പം നിന്ന ന്യൂനപക്ഷസമുദായത്തിന്‍െറ വോട്ട് ഇടതുപക്ഷത്തേക്ക് ചാഞ്ഞതും ബി.ജെ.പി യെ നേരിടുന്നതിലെ മൃദുസമീപനം, കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഉണ്ടായ അപസ്വരം തുടങ്ങിയവയും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നാണ് പൊതുവേ ഘടകകക്ഷികളുടെ വിലയിരുത്തല്‍. യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കപ്പെടാം.
ഫലം വിലയിരുത്തലിനൊപ്പം മുന്നണിയുടെ ചെയര്‍മാനെ നിശ്ചയിക്കുന്ന കാര്യത്തിലും ചര്‍ച്ച ഉണ്ടാകും. സാധാരണഗതിയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവാണ് യു.ഡി.എഫ് ചെയര്‍മാന്‍.

എന്നാല്‍, ഘടകകക്ഷികളുടെകൂടി താല്‍പര്യം മുന്‍നിര്‍ത്തി ആ പതിവിന് മാറ്റം വരുത്താനാണ് കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന ധാരണ. നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തെങ്കിലും ഉമ്മന്‍ ചാണ്ടിയെ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിലനിര്‍ത്താനാണ് ധാരണ. മുന്നണിയോഗം ഇത് അംഗീകരിക്കുമെന്നാണ്
സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.