തൊടുപുഴ: പരിസ്ഥിതി സംരക്ഷണത്തിന്‍െറ പ്രാധാന്യം പുതുതലമുറക്ക് പകര്‍ന്നുനല്‍കി മലയാളത്തിന്‍െറ പ്രിയനടന്‍. മഴയില്‍ കുതിര്‍ന്ന സ്കൂള്‍ വളപ്പിലെ പച്ചമണ്ണില്‍ വൃക്ഷത്തൈ നടാനും നാളേക്കായി കരുതേണ്ട പച്ചപ്പിനെക്കുറിച്ച് വിദ്യാര്‍ഥികളെ ഉപദേശിക്കാനും മമ്മൂട്ടിയത്തെിയപ്പോള്‍ കാണാനും കേള്‍ക്കാനും കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും തിക്കിത്തിരക്കി.കുമാരമംഗലം വില്ളേജ് ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ പ്യുവര്‍ ലിവിങ്ങിന്‍െറ നേതൃത്വത്തില്‍ നടന്ന പാരിസ്ഥിതിക പ്രചാരണ പരിപാടിയായ എന്‍ട്രീ പദ്ധതിയില്‍ പങ്കെടുക്കാനാണ് മമ്മൂട്ടി എത്തിയത്. ‘വിത്ത് ലൗ’ എന്ന് പേരിട്ടിരിക്കുന്ന പേപ്പര്‍ പേന നട്ട് അദ്ദേഹം പരിസ്ഥിതിദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതും പ്രകൃതിയെ സംരക്ഷിക്കുന്നതും മനുഷ്യന്‍െറ കടമയാണെന്ന് മമ്മൂട്ടി പറഞ്ഞു. ഈ കടമ മറന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണ് പരിസ്ഥിതിദിനംപോലുള്ള പരിപാടികള്‍. മരങ്ങള്‍ വെറുതെ നട്ടാല്‍ പോരാ. കാലാകാലം സംരക്ഷിക്കുകയും വേണം.
ഇപ്പോള്‍ ഒരു മരം നട്ടാല്‍ അടുത്ത വര്‍ഷവും അതേ സ്ഥലത്ത് മരം നടുകയാണ്. ഇന്ന് നടുന്ന മരം അടുത്ത വര്‍ഷവും അവിടത്തെന്നെ ഉണ്ടാകണമെന്ന നിര്‍ബന്ധബുദ്ധി വേണം.മരം വെട്ടരുതെന്ന് അടിക്കടി പറയുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ നട്ടുപിടിപ്പിക്കണമെന്നു പറയുന്നത് അപൂര്‍വമാണെന്നും മമ്മൂട്ടി കുറ്റപ്പെടുത്തി.പത്തരയോടെ സ്കൂളിലത്തെിയ അദ്ദേഹം 20 മിനിറ്റോളം കുട്ടികളുമായി സംവദിച്ചു. വിത്തിലൂടെ പരിസ്ഥിതി സ്നേഹം പകരുന്ന ലക്ഷ്മി എന്‍. മേനോന്‍െറ കടലാസുപേനകളാണ് തന്നെ എന്‍ട്രീ പദ്ധതിയിലേക്ക് ആകര്‍ഷിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു.തുടര്‍ന്ന് അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്കൂളിന്‍െറ വിവിധ ഭാഗങ്ങളില്‍ മമ്മൂട്ടിയും വിദ്യാര്‍ഥികളും ചേര്‍ന്ന് മരങ്ങള്‍ നട്ടു. സ്കൂള്‍ എം.ഡി ആര്‍.കെ. ദാസ്, ഡീന്‍ എസ്.ബി. ശശികുമാര്‍, എസ്.പി കെ.വി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.‘മഷി തീരുവോളം അക്ഷരം, മഷി തീര്‍ന്നാല്‍ അഗസ്ത്യവനം’ എന്നതാണ് എന്‍ട്രീ പദ്ധതിയുടെ സന്ദേശം.അഗസ്ത്യ മരത്തിന്‍െറ വിത്ത് ഒളിപ്പിച്ചുവെച്ച കടലാസുപേന മഷി തീര്‍ന്നാല്‍ എറിഞ്ഞുകളയാം. പേനകള്‍ മണ്ണില്‍ ചേരുമ്പോള്‍ അവയിലെ വിത്ത് മരമായി വളരുന്നു. പ്ളാസ്റ്റിക് പരമാവധി ഒഴിവാക്കി സ്ത്രീകളാണ് ഇത്തരം ഒരുലക്ഷം പേനകള്‍ നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.