കോഴിക്കോടിന്‍െറ കളരിപ്പയറ്റിന് ബോക്സിങ് താരത്തിന്‍െറ കൈയൊപ്പ്

കോഴിക്കോട്: ബോക്സിങ് റിങ്ങില്‍ ഇടിമുഴക്കം സൃഷ്ടിച്ച ഇതിഹാസതാരം  മുഹമ്മദ് അലിയും കേരളത്തിന്‍െറ സ്വന്തം ആയോധനകലയായ കളരിപ്പയറ്റും തമ്മിലെന്ത്? മൂന്നുതവണ ലോക ഹെവിവെയ്്റ്റ് ചാമ്പ്യനായ ഇദ്ദേഹം 27 വര്‍ഷം മുമ്പ് കേരളത്തിലത്തെിയപ്പോള്‍ കളരിപ്പയറ്റ് പ്രദര്‍ശനം കണ്ട് അതിന്‍െറ ആരാധകനായി മാറിയ കഥയറിയാമോ? ചെലവൂരിലെ ചൂരക്കൊടി കളരിസംഘത്തിലെ വിദഗ്ധരാണ് മുഹമ്മദ് അലിയുടെ മുന്നില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചത്.

കളരിയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും കാണാന്‍പറ്റിയത് ഇതാദ്യമാണെന്നും മനോഹരമായ കലയാണ് കളരിയെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം. കായികതാരങ്ങള്‍ക്കും മറ്റും ശരീരത്തിന് മെയ്വഴക്കംകിട്ടാന്‍ ഇതുപോലെ മികച്ചൊരു അഭ്യാസമില്ളെന്ന് അദ്ദേഹം കളരിയെ വിശേഷിപ്പിച്ചതായി പയറ്റിന് നേതൃത്വം നല്‍കിയ മൂസഹാജി ഗുരുക്കള്‍ ഓര്‍ക്കുന്നു.

1989 ഡിസംബര്‍ 30ന് എം.ഇ.എസ് സില്‍വര്‍ ജൂബിലി ആഘോഷത്തിനായിരുന്നു മുഹമ്മദ് അലി കോഴിക്കോട്ടത്തെിയത്. ജെ.ഡി.ടി സെക്രട്ടറിയും എം.ഇ.എസ് ട്രഷററുമായിരുന്ന കെ.പി. ഹസന്‍ ഹാജിയോടൊപ്പം അന്ന് അദ്ദേഹത്തിന് ആതിഥേയത്വം വഹിക്കാനുണ്ടായിരുന്നു മൂസഹാജിയും. കേരളത്തിലെ കളരിപ്പയറ്റിനെക്കുറിച്ചും കളരിസംഘത്തെക്കുറിച്ചും ഇതിഹാസതാരത്തോട് സംസാരിച്ചപ്പോള്‍ കാണാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അങ്ങനെ മുഹമ്മദ് അലി താമസിക്കുന്ന ഹോട്ടല്‍ പാരമൗണ്ടില്‍ മൂസഹാജിയുടെയും സീതിഹാജി ഗുരുക്കളുടെയും നേതൃത്വത്തില്‍ 12 അംഗ സംഘം കളരിയഭ്യാസം നടത്തി.

1990 ജനുവരി ഒന്നിനായിരുന്നു പ്രദര്‍ശനം. ചൂരക്കൊടി കളരിസംഘത്തിന്‍െറ പ്രകടനത്തെ അഭിനന്ദിച്ച് അദ്ദേഹം തന്‍െറ കൈയൊപ്പ് ചാര്‍ത്തിയ അനുമോദനക്കുറിപ്പും നല്‍കിയിരുന്നു. ഇതിഹാസതാരത്തിനുമുന്നില്‍ കളരിയവതരിപ്പിക്കാനും ഒരുദിവസം മുഴുവന്‍ കൂടെ ചെലവഴിക്കാനും കഴിഞ്ഞ മൂസഹാജി അന്നുലഭിച്ച അഭിനന്ദനക്കുറിപ്പ് ഇന്നും നിധിപോലെ കാത്തുവെച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.