ജിഷയുടെ മാതാവിനെ വീണ്ടും ചോദ്യംചെയ്യുന്നു


കൊച്ചി: ജിഷ വധവുമായി ബന്ധപ്പെട്ട് മാതാവ് രാജേശ്വരിയെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യുന്നു. ഇവരുടെ മുന്‍ മൊഴികളുമായി വൈരുധ്യമുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. അതേസമയം, ജിഷ വധത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന ജോമോന്‍ പുത്തന്‍പുരക്കലിന്‍െറ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞദിവസം ആലുവ പൊലീസ് ക്ളബില്‍ ജിഷയുടെ മാതാവില്‍നിന്ന് മണിക്കൂറുകളോളം മൊഴിയെടുത്തിരുന്നു. ഇവരുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോയെന്നും നോക്കണമെന്ന് ഞായറാഴ്ച ഡി.ജി.പി നിര്‍ദേശിച്ചിരുന്നു. അതിന്‍െറ ഭാഗമായാണ് വീണ്ടും ചോദ്യംചെയ്യുന്നത്. കേസന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ മാതാവിനേ നല്‍കാനാവൂവെന്നാണ് പൊലീസിന്‍െറ വിലയിരുത്തല്‍. ജിഷക്ക് മാതാവ് പെന്‍കാമറ എന്തിനാണ് വാങ്ങിക്കൊടുത്തത് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഇനിയും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
അതിനിടെ, ജോമോന്‍ പുത്തന്‍പുരക്കലിന്‍െറ പരാതിയില്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി സുദര്‍ശന്‍ അന്വേഷണം ഊര്‍ജിതമാക്കി. ജോമോന്‍െറ പരാതിയില്‍ കഴമ്പുണ്ടെന്നുകണ്ടാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.