യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ് ഗ്രേഡ്; സാധ്യതാപട്ടിക ജൂണ്‍ അവസാനം

തിരുവനന്തപുരം: പി.എസ്.സി നടത്തിയ യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ് ഗ്രേഡിന്‍െറ സാധ്യതാപട്ടിക ജൂണ്‍ അവസാനത്തോടെ പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഒപ്പം യൂനിവേഴ്സിറ്റി കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് പരീക്ഷയുടെയും സാധ്യതാപട്ടികയും ഈ മാസംതന്നെ പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ് പരീക്ഷയില്‍ 5000 പേരെ ഉള്‍പ്പെടുത്തിയ സാധ്യതാപട്ടികയാണ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അനുബന്ധമായി സംവരണ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയ പട്ടികയും ഉണ്ടാകും. സര്‍ട്ടിഫിക്കറ്റ് പരിശോധനക്കും ഇന്‍റര്‍വ്യൂവിനുമായി രണ്ടുമാസത്തോളം ദൈര്‍ഘ്യമെടുക്കും. അതിനുശേഷമാകും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നാലുമാസത്തിനുള്ളില്‍ അഡൈ്വസ് മെമ്മോ അയക്കാനാകുമെന്നാണ് പി.എസ്.സിയുടെ കണക്കുകൂട്ടല്‍.

സംസ്ഥാനത്തെ 13 യൂനിവേഴ്സിറ്റികളിലുമായി ഏതാണ്ട് 2500 ഓളം പേര്‍ക്ക് നിയമനം കിട്ടുമെന്നാണ് അനുമാനം. യൂനിവേഴ്സിറ്റി അസിസ്റ്റന്‍ഡ് ഗ്രേഡ് പരീക്ഷ മേയ് 24നാണ് പി.എസ്.സി പരീക്ഷ നടത്തിയത്.  750 ഓളം പേരെ ഉള്‍പ്പെടുത്തിയാണ് യൂനിവേഴ്സിറ്റി കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റിന്‍െറ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.