തിരൂര്‍: പ്രവാസികളായ കലാകാരന്‍മാരുടെ വേദന തുറന്ന് കാട്ടി യുവസുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ഹ്രസ്വചിത്രം. തിരൂരിലെ ഒരു പറ്റം യുവാക്കളുടെ നേതൃത്വത്തില്‍ ‘ഫസ്റ്റ് സ്ക്രിപ്റ്റ്’ എന്ന പേരിലാണ് ഏഴര മിനിറ്റ് വരുന്ന ചിത്രം തയാറാക്കിയിരിക്കുന്നത്. പ്രവാസിയായ പാറയില്‍ ഫൈസലിന്‍െറ ആശയത്തിന് മറ്റ് സുഹൃത്തുക്കള്‍ ജീവന്‍ പകരുകയായിരുന്നു.
സംഭാഷണങ്ങളില്ലാതെ വിഷ്വല്‍ സിനും സംഗീതത്തിനും കൂടി പ്രാധാന്യം നല്‍കിയാണ് ചിത്രീകരണം. തിരക്കഥയും സംവിധാനവും ഫോട്ടോഗ്രാഫര്‍ കൂടിയായ തെക്കേതില്‍ രാം ബാബുവാണ്. വാഹിദ് ഛായാഗ്രഹണവും പ്രിന്‍സ് ജോര്‍ജ് സംഗീതവും നിര്‍വഹിച്ചു. വാരിയത്ത് അമൃത് രാജാണ് നിര്‍മാണം. ജയപ്രകാശ് മീനടത്തൂര്‍ നിര്‍മാണ സഹായിയായി പ്രവര്‍ത്തിച്ചു.
രാംബാബുവാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃത്രാജ്, സുഹൈല്‍ വെട്ടം, ഫവാസ്, ഹബീബ് എന്നിവരും അഭിനയിച്ചു. വിമാനത്താവളം, പറവണ്ണ, കൂട്ടായി, ചാലിയം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് പ്രകാശനം നിര്‍വഹിച്ച സിനിമ യൂ ട്യൂബില്‍ ഇതിനകം അയ്യായിരത്തിലേറെ പേര്‍ വീക്ഷിച്ചു. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.