തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറ മാധ്യമ ഉപദേഷ്ടാവായി മാധ്യമപ്രവർത്തകനും മലയാളം കമ്യൂണികേഷൻസ് മാനേജിങ് ഡയറക്ടറുമായ ജോൺബ്രിട്ടാസിനെ നിയമിച്ചു. അഡ്വ. എം കെ ദാമോദരനാണ് നിയമ ഉപദേശകൻ. ഇരുവരും പ്രതിഫലം കൂടാതെയായിരിക്കും പ്രവർത്തിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭ യോഗം ഇവരുടെ നിയമനത്തിന് അംഗീകാരം നൽകി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനായി നിയമിതനായ വി.എസ്.എസ്.സി മുൻ ഡയറക്ടറുമായ ചന്ദ്രദത്തനും പ്രതിഫലം കൂടാതെയായിരിക്കും പ്രവർത്തിക്കുകയെന്നും മന്ത്രിസഭ യോഗതീരുമാനങ്ങൾ അറിയിച്ച് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.