തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ കമീഷണറേറ്റില്‍ വിജിലന്‍സ് ഡയറക്ടര്‍ മിന്നല്‍പരിശോധന നടത്തി. ഡയറക്ടറേറ്റില്‍നിന്ന് വിവിധ ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് കോഴവാങ്ങുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഡി.ജി.പി ഡോ. ജേക്കബ് തോമസിന്‍െറ മിന്നല്‍ പരിശോധന.
പരിശോധനയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്വയംതിരുത്തലിന് തയാറാകണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രിയാത്മക അഴിമതിവിരുദ്ധ പോരാട്ടത്തിന്‍െറ ഭാഗമായാണ് മിന്നല്‍പരിശോധന നടത്തിയതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പെന്ന നിലയില്‍ ആദ്യം മഞ്ഞക്കാര്‍ഡ് കാണിക്കുമെന്നും തെറ്റുതിരുത്താത്തപക്ഷം ചുവന്നകാര്‍ഡ് കാണിക്കുമെന്നും ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പോക്കറ്റില്‍ മഞ്ഞക്കാര്‍ഡുമായാണ് അദ്ദേഹം പരിശോധനക്കത്തെിയതെങ്കിലും കാര്‍ഡ് കാണിച്ചില്ല. ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിലത്തെിയ ജേക്കബ് തോമസ് ഉദ്യോഗസ്ഥരുമായി ഒരുമണിക്കൂറോളം ചര്‍ച്ച നടത്തി. വകുപ്പിന്‍െറ നടപടിക്രമങ്ങള്‍ ചോദിച്ചറിഞ്ഞു. ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളില്‍ കാലതാമസമുണ്ടാകുന്നതായും അദ്ദേഹം വിലയിരുത്തി.
ഫയലുകള്‍ മുന്‍ഗണനാക്രമത്തില്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും അല്ളെങ്കില്‍ കര്‍ശനനടപടിയുണ്ടാകുമെന്നും ജേക്കബ് തോമസ് അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഓഫിസുകളിലും ബോര്‍ഡ്, കോര്‍പറേഷനുകളിലും നടക്കുന്ന അഴിമതി സംബന്ധിച്ച് വിജിലന്‍സിന് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുകളില്‍ പരിശോധന നടത്തുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഴിമതിക്കാരെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.