യോഗദിനാചരണം: ഇത്തവണ സൂര്യനമസ്കാരമില്ല

ന്യൂഡല്‍ഹി:  ഇത്തവണത്തെ യോഗാദിനത്തില്‍ സൂര്യനമസ്കാരം ഉള്‍പ്പെടുത്തിയിട്ടില്ളെന്നും ഓം ഉരുവിടുന്നത് നിര്‍ബന്ധമല്ളെന്നും കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായ്ക്. ഈ വര്‍ഷത്തെ അഖിലേന്ത്യാതല യോഗ പരിപാടി ഈമാസം 21ന് ചണ്ഡിഗഢില്‍ നടക്കും.

ഏതു നല്ലകാര്യം ചെയ്യുമ്പോഴും എതിരഭിപ്രായമുണ്ടാകുമെന്നും പോയവര്‍ഷം ദേശീയ യോഗദിനാചരണത്തിനിടെ ഓം, സൂര്യനമസ്കാരം എന്നിവയുടെ പേരില്‍ എതിര്‍പ്പുണ്ടായത് അതുകൊണ്ടാണെന്നും ആരോഗ്യ മാധ്യമപ്രവര്‍ത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയില്‍ മുപ്പതിനായിരത്തോളം പേര്‍ യോഗ നിര്‍വഹിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.