തിരുവനന്തപുരം: ഹിയറിങ്ങിന് വിളിച്ചാൽ ഉദ്യോഗസ്ഥർ നേരിൽ ഹാജരാകണമെന്ന് വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീം. പകരക്കാരെ സ്വീകരിക്കില്ല. ഹിയറിങ്ങിൽ ഹാജരാകാതിരുന്ന ആറ് ഓഫിസർമാർക്ക് വിവരാവകാശ കമീഷൻ സമൻസയച്ചു.
വയനാട് ജില്ല പട്ടികവർഗ വികസന ഓഫിസിലെയും കോഴിക്കോട് ജില്ല നോർത്ത് സോൺ വിജിലൻസിലെയും രണ്ട് വീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്.എച്ച്.ഒ എന്നിവർക്കുമാണ് സമൻസ്. ഇവർ കമീഷൻ ആസ്ഥാനത്തെത്തി വിശദീകരണം നൽകണം.
പകരക്കാരായി എത്തിയ രണ്ടുപേരെ തിരിച്ചയച്ചു. സർക്കാർ ഓഫിസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്നും അഞ്ച് വർഷംവരെ ജയിൽ ശിക്ഷയും 10,000 രൂപ മുതൽ പിഴയും ലഭിക്കാമെന്നും കമീഷൻ വ്യക്തമാക്കി.
വിവരാവകാശ അപേക്ഷ ലഭിക്കുംവരെയും ഓഫിസിലുള്ള ഫയൽ അപേക്ഷ ലഭിച്ചാലുടൻ കാണാതാകുന്ന സംഭവങ്ങളുണ്ട്. മണിയൂർ പഞ്ചായത്തിൽ ഇത്തരത്തിൽഫയൽ കാണാതായി. ഇത് 14 ദിവസത്തിനകം കണ്ടെടുത്ത് വിവരം നൽകണമെന്നും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.