കോലഞ്ചേരി: രാത്രി സീരിയല്‍ നടിയുടെ വീട്ടിലത്തെിയ പുത്തന്‍കുരിശ് എസ്.ഐയെ അനാശാസ്യം ആരോപിച്ച് നാട്ടുകാര്‍ കൈയേറ്റം ചെയ്തു. തിരുവാണിയൂര്‍ വെങ്കിടയിലെ വീട്ടിലത്തെിയ പുത്തന്‍കുരിശ് എസ്.ഐ സജികുമാറിനെയാണ് നാട്ടുകാര്‍ കൈയേറ്റം ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
തുടര്‍ച്ചയായ ദിവസങ്ങളില്‍ എസ്.ഐ ഇവിടെ വന്ന് മടങ്ങുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് വ്യാഴാഴ്ച എസ്.ഐ വീട്ടിലത്തെിയയുടന്‍ നാട്ടുകാര്‍ വീട് വളഞ്ഞു. പുറത്തത്തെിയ എസ്.ഐയെ ജനക്കൂട്ടം കൈകാര്യം ചെയ്യുകയും ചെയ്തു. രാത്രി പന്ത്രണ്ട് മണിയോടെ പുത്തന്‍കുരിശ് സി.ഐ റെജി കുന്നിപറമ്പന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെിയാണ് എസ്.ഐയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
നാട്ടുകാര്‍ മര്‍ദിച്ചതായി ആരോപിച്ച് സീരിയല്‍ നടിയുടെ മാതാവും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് പരാതി നല്‍കുന്നതിനായി നടിയും മാതാവും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റേഷനിലത്തെിയിരുന്നു.
സംഭവത്തില്‍ വിശദ അന്വേഷണം നടത്തുന്നതിനാണ് വീട്ടിലത്തെിയതെന്നാണ് പൊലീസ് ഭാഷ്യം. സംഭവം നാണക്കേടായതോടെ എസ്.ഐയെ സസ്പെൻഡ് ചെയ്തു. നടിയുടെ മാതാവിന്‍െറ പരാതിയില്‍ കണ്ടാലറിയുന്ന പതിനഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുത്തന്‍കുരിശിലത്തെിയ എസ്.ഐക്കെതിരെ വ്യാപക പരാതികളാണുയര്‍ന്നിരുന്നത്. വഴിയാത്രക്കാരെ പോലും അസഭ്യം വിളിക്കുന്നതും മര്‍ദിക്കുന്നതും പതിവായതോടെ നാട്ടുകാര്‍ നിരവധി പരാതികളും നല്‍കിയിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.