വിജിലന്‍സില്‍ അഴിച്ചുപണി: ജേക്കബ് തോമസ് സര്‍ക്കാറിന് കത്ത് നല്‍കി


തിരുവനന്തപുരം: വിജിലന്‍സില്‍ സത്യസന്ധരും സാങ്കേതിക വൈദഗ്ധരുമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്‍കി. വിജിലന്‍സിനെ കൂടുതല്‍ ജനകീയമാക്കാനും ജനപങ്കാളിത്തതോടെ അഴിമതിതടയാനും ഇതിലൂടെ ഒരുപരിധിവരെ സാധിക്കുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍കാലങ്ങളില്‍ വിജിലന്‍സില്‍ അഴിമതിക്കാരും ആരോപണവിധേയവരും ഉണ്ടായിരുന്നു.
ഇവരെ മാറ്റി സത്യസന്ധതമായി പ്രവര്‍ത്തിക്കുന്നവരെ നിലനിര്‍ത്തണം. യുവ പൊലീസ് ഓഫിസര്‍മാരെ വിജിലന്‍സില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.