വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടും -മന്ത്രി കെ.ടി. ജലീല്‍

കൊച്ചി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍. കൊച്ചി കലൂരിലെ വഖഫ് ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നിലവിലെ 22 പോസ്റ്റുകളിലും ഇനി സൃഷ്ടിക്കുന്ന തസ്തികകളിലും പി.എസ്.സി വഴിയാകും നിയമനം നടത്തുക.
വഖഫ് സ്വത്തുക്കളുടെ സര്‍വേ നടത്തുന്നതിന് നിയമിച്ച സര്‍വേ കമീഷന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ തുക വിലയിരുത്തുന്നതോടൊപ്പം അഡ്മിനിസ്ട്രേറ്റീവ് സോഷ്യല്‍വെല്‍ഫെയര്‍ ഗ്രാന്‍റ് വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേകം രൂപവത്കരിക്കുന്ന  റിലീഫ് ഫണ്ട് വിനിയോഗത്തിന് ബോര്‍ഡില്‍ വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് പ്രയോജനപ്പെടാവുന്ന തരത്തില്‍ വിവിധ പദ്ധതികള്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് മന്ത്രി വഖഫ് ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്. യോഗത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സെയ്ത് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ബി.എം. ജമാല്‍ സ്വാഗതം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.