ഇതര ഏജന്‍സികളുടെ ജോലികള്‍കൂടി കെ.ബി.പി.എസിനെ ഏല്‍പിക്കണം –ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്തകം അച്ചടി, വിതരണ ജേ  ാലികളില്‍നിന്ന് എസ്.സി.ഇ.ആര്‍.ടി ഒഴികെയുള്ള ഏജന്‍സികളെ ഒഴിവാക്കി കെ.ബി.പി.എസിന് കൈമാറണമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ. തച്ചങ്കരി. ലളിതമായി നടത്താവുന്ന ജോലിക്ക് ഒട്ടേറെ ഏജന്‍സികളെ ഏല്‍പിച്ചിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാഠപുസ്തകത്തിന്‍െറ ഉള്ളടക്കം എസ്.സി.ഇ.ആര്‍.ടി തന്നെയാണ് തയാറാക്കേണ്ടത്. ഇപ്പോള്‍  ഇന്‍റന്‍റ് സ്വീകരിക്കുന്നത് ഐ.ടി അറ്റ് സ്കൂള്‍ ആണ്. മുമ്പ് കെ.ബി.പി.എസ് ചെയ്തിരുന്നതാണിത്. ഡി.പി.ഐ പ്രിന്‍റ് ഓര്‍ഡര്‍ നല്‍കുകയും സ്റ്റേഷനറി കണ്‍ട്രോളര്‍ പേപ്പര്‍ വാങ്ങുകയുമാണ്.

ഇതില്‍ എസ്.സി.ഇ.ആര്‍.ടിയുടേത് ഒഴികെയുള്ളവ കെ.ബി.പി.എസിനെ ഏല്‍പിച്ചാല്‍ പുസ്തകം സമയത്ത് നല്‍കാനാകും. ഇത് നടപ്പാക്കിയശേഷവും വൈകിയാല്‍ ശിക്ഷാനടപടി ഏറ്റെടുക്കാന്‍ തയാറാണ്. കഴിഞ്ഞ വര്‍ഷം കെ.ബി.പി.എസ് പേപ്പര്‍ വാങ്ങിയതിനാല്‍ ആറുകോടി ലാഭിക്കാനായി. മലപ്പുറത്ത് 35 ലക്ഷം പാഠപുസ്തകങ്ങള്‍ നല്‍കാനുണ്ട്. എന്നാല്‍, അവിടെ ഡിപ്പോയില്‍ അഞ്ച് ലക്ഷം ശേഖരിക്കാനുള്ള ശേഷിയേയുള്ളൂ. പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത സ്കൂളുകളും സൊസൈറ്റികളും കെ.ബി.പി.എസുമായി ബന്ധപ്പെടണം. 9995411786, 9995412786 എന്നീ ഹെല്‍പ്ലൈന്‍ നമ്പറുകളിലോ books.kbps@gmail.com ഇ-മെയില്‍ വഴിയോ വിവരങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.