സസ്പെന്‍ഷനിലായ മാനേജറെ ഒഴിവാക്കാന്‍ ബലപ്രയോഗം; പൊലീസിന് മുന്നില്‍ മാനേജറുടെ ആത്മഹത്യാശ്രമം

കണ്ണൂര്‍: സസ്പെന്‍ഷനിലായ കണ്‍സ്യൂമര്‍ ഫെഡ് ഷോപ് മാനേജറെ ഓഫിസില്‍നിന്ന് ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡിനു സമീപം ജില്ലാ ബാങ്ക് കെട്ടിടത്തിലെ ത്രിവേണി സ്റ്റോറിലാണ് ഇന്നലെ ഉച്ചയോടെ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
കാരണമില്ലാതെ കടയടച്ചിട്ടുവെന്ന പേരില്‍ ത്രിവേണി ഷോപ് മാനേജര്‍ പി. ലില്ലിയെ കഴിഞ്ഞ മൂന്നാം തീയതി സസ്പെന്‍ഡ് ചെയ്തിരുന്നു. പകരം പഴയങ്ങാടി ഷോപ്പിലുള്ള ജോര്‍ജിന് ചുമതലനല്‍കി. ഇയാള്‍ ചുമതലയേറ്റെടുക്കാന്‍ എത്തിയെങ്കിലും ലില്ലി സ്ഥാനം ഒഴിഞ്ഞുനല്‍കാന്‍ തയാറായില്ളെന്ന് പറയുന്നു. ഇതത്തേുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് കണ്ണൂര്‍, കാസര്‍കോട് റീജനല്‍ മാനേജര്‍ സി. സന്തോഷിന്‍െറ പരാതിപ്രകാരമാണ് വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള ടൗണ്‍ പൊലീസ് സംഘം ലില്ലിയെ നീക്കം ചെയ്യാനത്തെിയത്.

എന്നാല്‍, സ്റ്റോക്കെടുപ്പ് നടത്താതെ സ്ഥാനം ഒഴിഞ്ഞാല്‍ സാധനങ്ങള്‍ കുറവുകാണിച്ച് തന്‍െറ പേരില്‍ കുറ്റംചുമത്തുമെന്നും പറഞ്ഞ ലില്ലി ഒഴിയാന്‍ വിസമ്മതിച്ചു. നിയമം നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മാനേജറുടെ കാബിനില്‍നിന്ന് പുറത്തേക്കുവന്ന ലില്ലി ബാഗില്‍നിന്ന് ബ്ളേഡ് എടുത്ത് ഇടതു കൈത്തണ്ട മുറിക്കുകയായിരുന്നു. ഷോപ്പിലേക്കത്തെിയ ചിലര്‍ ശബ്ദമുയര്‍ത്തിയതോടെയാണ് വനിതാ പൊലീസുകാര്‍ സംഭവം ശ്രദ്ധിച്ചത്. ഇവര്‍ ഉടനെ ബ്ളേഡ് പിടിച്ചുവാങ്ങി.  രാഷ്ട്രീയമായി പകപോക്കുന്നതിന്‍െറ ഭാഗമായാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് ലില്ലി പറഞ്ഞു. ത്രിവേണി സ്റ്റോര്‍ താന്‍ ചുമതലയേറ്റതിനെ തുടര്‍ന്നാണ് മെച്ചപ്പെട്ടത്. ഇതുകണ്ട് ഇവിടേക്കു വരാനുള്ള ചിലരുടെ താല്‍പര്യമാണ് ഇതിനുപിന്നിലെന്നും അവര്‍ പറഞ്ഞു. തര്‍ക്കം നീണ്ടതോടെ ലില്ലിയുടെ സാന്നിധ്യത്തില്‍ സ്റ്റോക് എടുത്ത് തീര്‍പ്പാകുന്നതുവരെ സ്റ്റോര്‍ അടക്കാന്‍ തീരുമാനമായി.അവശയായ ലില്ലിയെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.