തിരുവനന്തപുരം: തലശേരിയിൽ ദലിത് യുവതികളുടെ അറസ്റ്റില്‍ ജാമ്യമെടുക്കാതെ പ്രശ്നം വഷളാക്കുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവതികളോ കോണ്‍ഗ്രസ് പാര്‍ട്ടിയോ ജാമ്യത്തിന് ശ്രമിച്ചില്ല. ഇപ്പോൾ നടക്കുന്നത് സി.പി.എം വിരുദ്ധ പ്രചാരവേലയെന്നും കോടിയേരി ഫേസ്ബുക്കിലൂടെ അറിയിച്ചു.
യുവതികളുടെ ജാമ്യത്തെ പൊലീസ് എതിര്‍ത്തിട്ടില്ല. എതിര്‍ത്തെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ ഉത്തരവാദിയാകുന്നത്. കേസില്‍ പൊലീസ് വിവേചനം കാണിച്ചിട്ടില്ല. കേസില്‍ നേരത്തെ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകര്‍ ജയിലിലാണ്. യുവതികളെ പിഞ്ചു കുട്ടിക്കൊപ്പം ജയിലിലടച്ചുവെന്ന് പറയുന്നവര്‍ ചരിത്രം പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
അറസ്റ്റിലായവര്‍ പിന്നോക്കവിഭാഗക്കാരാണെന്ന് അവര്‍ പറയുമ്പോൾ മാത്രമാണ് ആ നാട്ടുകാര്‍ അറിയുന്നത്. മതപരമോ ജാതീയമോ ആയ ഒരു വിവേചനവും കാട്ടാത്ത ആളുകളാണ് കുട്ടിമാക്കൂലിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.