പ്ളസ് വണ്‍ ആദ്യ അലോട്ട്മെന്‍റില്‍ 2.13 ലക്ഷം അപേക്ഷകര്‍ പുറത്ത് 

തിരുവനന്തപുരം: പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിനായുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ 501180 അപേക്ഷകരില്‍ 213118 പേര്‍ പുറത്ത്. ഇവര്‍ക്കായി ഇനി അവശേഷിക്കുന്നത് 49571 സീറ്റുകള്‍. ഏകജാലക രീതിയില്‍ പ്രവേശം ലഭിക്കാത്തവര്‍ക്ക് സ്പോര്‍ട്സ് ക്വോട്ട, എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ്, കമ്യൂണിറ്റി സീറ്റുകളും അണ്‍ എയ്ഡഡ് സീറ്റുകളുമാണ് ആശ്രയം. 

കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അലോട്ട്മെന്‍റ് ലഭിക്കാത്തത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 79506 അപേക്ഷകരുള്ളതില്‍ ആദ്യഘട്ടത്തില്‍ അലോട്ട്മെന്‍റ് ലഭിച്ചത് 32073 പേര്‍ക്കാണ്. അവശേഷിക്കുന്ന 47433 പേര്‍ക്കായുള്ളത് 7685 സീറ്റുകളാണ്. 
കോഴിക്കോട് ജില്ലയില്‍ 50618 അപേക്ഷകരില്‍ 22033 പേര്‍ക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. അവശേഷിക്കുന്ന 28585 അപേക്ഷകര്‍ക്ക് 5181 സീറ്റുകളാണുള്ളത്. മറ്റ് ജില്ലകളിലെ ആകെ അപേക്ഷകര്‍, അലോട്ട്മെന്‍റ് ലഭിച്ചവര്‍, അവശേഷിക്കുന്ന സീറ്റുകള്‍ എന്നിവ ക്രമത്തില്‍: 
തിരുവനന്തപുരം-  40789, 21369, 3217 കൊല്ലം- 37554, 18537, 3015 പത്തനംതിട്ട- 17279, 9824, 1963 ആലപ്പുഴ- 31220, 15372, 3068 കോട്ടയം- 27526, 13529, 3027 ഇടുക്കി- 15326, 7700, 1639 എറണാകുളം- 43598, 20324, 3599 തൃശൂര്‍- 43721, 21412, 3963 പാലക്കാട്- 44242, 20177, 3610 വയനാട്- 12249, 6758, 1113 കണ്ണൂര്‍- 38388, 19151, 5971 കാസര്‍കോട്- 19164, 10232, 2520.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.