വയനാട്ടില്‍നിന്ന് പിടികൂടി  നെയ്യാര്‍ഡാമിലത്തെിച്ച കടുവ ചത്തു

കാട്ടാക്കട: വയനാട് വടക്കനാട് പള്ളിവയലില്‍നിന്ന് പിടികൂടി ചികിത്സക്കായി നെയ്യാര്‍ഡാം വന്യജീവി സങ്കേതത്തിലത്തെിച്ച കടുവ ചത്തു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കടുവയെ നെയ്യാര്‍ഡാം സഫാരി പാര്‍ക്കിലെ പ്രത്യേക കൂട്ടിലത്തെിച്ചത്. 
അവശനിലയിലായിരുന്ന കടുവ ഉച്ചക്ക് 11ഓടെ ചത്തു. എട്ട് വയസ്സ് പ്രായമുള്ള ചുറുചുറുക്കോടുകൂടിയ കടുവയെ പിടികൂടുന്നതിനിടെ ഉണ്ടായ പരിക്കുകളും യാത്രാ ക്ഷീണവുമാണ് മരണകാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 
എന്നാല്‍, കടുവ ചത്തശേഷം മാധ്യമ പ്രവര്‍ത്തരെ കടത്തിവിടാനോ  ഫോട്ടോകള്‍ എടുക്കാനോ അധികൃതര്‍ അനുവദിച്ചില്ല. 
വന്യജീവികളുടെ ചുമതലയുള്ള പി.സി.സി.എഫ് ഹരികുമാറിന്‍െറ നേതൃത്വത്തിലുള്ള ഉന്നതസംഘവും ഡോക്ടര്‍മാരുടെ സംഘവും എത്തി പരിശോധന നടത്തി. വൈകീട്ടോടെ പാര്‍ക്കിനു സമീപത്ത് കടുവയെ സംസ്കരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.