കറിപൗഡറുകളിലെ മായം പരിശോധിക്കാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പന നടത്തുന്ന കറിപൗഡറുകള്‍, ആട്ട, മൈദ, ഗോതമ്പ് തുടങ്ങിയവയിലെ  മായം പരിശോധിക്കാന്‍ നടപടികള്‍ ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ പരിശോധന തുടങ്ങിയതായി ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. മുളക്, മല്ലി, മഞ്ഞള്‍പ്പൊടികളില്‍ അമിതമായ തോതില്‍ മായം കലരുന്നുണ്ടെന്നും ഇവയുടെ ഗുണനിലവാരത്തില്‍ കുറവുണ്ടെന്നുമുള്ള പരാതികള്‍ പരിഗണിച്ചാണ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ ഗോകുല്‍ ജി.ആര്‍ പരിശോധനക്ക് നിര്‍ദേശം നല്‍കിയത്.17 വന്‍കിട ഉല്‍പാദക യൂനിറ്റുകള്‍ പരിശോധിച്ചതില്‍ നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കി

തിരുവനന്തപുരം ജില്ലയില്‍ കൊല്ലം അസി. ഫുഡ് സേഫ്റ്റി കമീഷണര്‍ കെ. അജിത്കുമാറും (ഫോണ്‍: 8943346182), ആലപ്പുഴയില്‍ പത്തനംതിട്ട അസി. ഫുഡ് സേഫ്റ്റി കമീഷണര്‍ ബി. മധുസൂദനനും (ഫോണ്‍: 8943346183), ഇടുക്കിയില്‍ കോട്ടയം അസി. ഫുഡ് സേഫ്റ്റി കമീഷണര്‍ ജേക്കബ് തോമസും (ഫോണ്‍: 8943346586), എറണാകുളത്ത് തൃശൂര്‍ അസി. ഫുഡ് സേഫ്റ്റി കമീഷണര്‍ സി.എല്‍. ദിലീപും  (ഫോണ്‍: 8943346188) പരിശോധനക്ക് നേതൃത്വം നല്‍കും.
പാലക്കാട്ട് കോഴിക്കോട് അസി. ഫുഡ്സേഫ്റ്റി കമീഷണര്‍ പി.കെ. ഏലിയാമ്മയുും (ഫോണ്‍: 8943346191), മലപ്പുറത്ത് വയനാട് അസി. ഫുഡ്സേഫ്റ്റി കമീഷണര്‍ സി.പി. രാമചന്ദ്രനും (ഫോണ്‍: 8943346192), കണ്ണൂരില്‍ കാസര്‍കോട് അസി. ഫുഡ്സേഫ്റ്റി കമീഷണര്‍ വി.കെ. പ്രദീപ്കുമാറും(ഫോണ്‍: 8943346557) നേതൃത്വംനല്‍കും.

ചെക്പോസ്റ്റുകള്‍ കടന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന കറിപൗഡറുകളും ഭക്ഷ്യോല്‍പന്നങ്ങളും പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. തിരുവനന്തപുരം അസി. ഫുഡ് സേഫ്റ്റി കമീഷണര്‍ സതീഷ്കുമാറിനായിരിക്കും നേതൃത്വം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.