ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല. എന്നാല്‍, മനുഷ്യന്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതും ഇനി കണ്ടുപിടിക്കാനിരിക്കുന്നതുമായ ഒട്ടേറെ ശാസ്ത്ര വിജ്ഞാനീയങ്ങളിലേക്ക് ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നുണ്ട്. ചിലത് വ്യംഗ്യമായും മറ്റുചിലത് വളരെ വ്യക്തമായും. മനുഷ്യന്‍െറ ശാസ്ത്രീയ ജ്ഞാനം വര്‍ധിക്കുന്നതിനനുസരിച്ച് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു നൂറ്റാണ്ട് മുമ്പേ ഖുര്‍ആന്‍ വായിച്ച ഒരാള്‍ക്ക് കിട്ടിയതിനെക്കാള്‍ അറിവും അനുഭവവും ഇന്ന് ഖുര്‍ആന്‍ മനസ്സിരുത്തി വായിക്കുന്ന ഒരാള്‍ക്ക് ലഭിക്കും.
ഖുര്‍ആനില്‍ പരാമര്‍ശിച്ച പല ശാസ്ത്രീയ സത്യങ്ങളുടെയും മുന്നില്‍ പ്രഗല്ഭരായ ശാസ്ത്രജ്ഞര്‍ വിസ്മയഭരിതരായി നിന്നുപോയിട്ടുണ്ട്. ഖുര്‍ആനിലെ ശാസ്ത്ര സൂചനകളിലേക്ക് കടക്കുന്നതിനുമുമ്പ് ഖുര്‍ആന്‍ മനുഷ്യനോടാവശ്യപ്പെടുന്ന ശാസ്ത്രീയ സമീപനം എന്താണെന്ന് നോക്കാം.
പ്രപഞ്ചത്തിലെ വസ്തുക്കളെയും പ്രതിഭാസങ്ങളെയും അല്ലാഹു ആയത്ത് അഥവാ ദൃഷ്ടാന്തം എന്നാണ് വിളിച്ചിരിക്കുന്നത്. ഖുര്‍ആനിലെ സൂക്തങ്ങളെയും അല്ലാഹു ആയത്ത് എന്ന് തന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഈ രണ്ടുതരം ദൃഷ്ടാന്തങ്ങളെയും നിരന്തരം പഠന മനനങ്ങള്‍ക്ക് വിധേയമാക്കണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നു. നിരീക്ഷണവും പരീക്ഷണവും ശാസ്ത്രീയ ബോധത്തിന്‍െറ ലക്ഷണങ്ങളായിട്ടാണല്ളോ പരിഗണിക്കണിക്കപ്പെടാറുള്ളത്. നിരീക്ഷണസ്വഭാവവും ശാസ്ത്രീയ ബോധവും വിജ്ഞാനകൗതുകവും ഉള്ളവര്‍ക്ക് മാത്രമേ ദൈവത്തെ അറിയാനും മനസ്സിലാക്കാനും ഭയപ്പെടാനും കഴിയൂ എന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. (വി.ഖു. 35:28) എപ്പോഴും കണ്ണ് തുറന്നുപിടിച്ചു കൊണ്ടായിരിക്കണം മനുഷ്യന്‍െറ ജീവിതം എന്ന് അല്ലാഹു ഉണര്‍ത്തുന്നു. ‘അവര്‍ തങ്ങള്‍ക്ക് മുകളിലുള്ള ആകാശത്തേക്ക് കണ്ണ് തുറന്നുപിടിച്ച് നോക്കുന്നില്ളേ? ന്യൂനതകളൊന്നുമില്ലാതെ നാമെങ്ങനെയാണ് അതിനെ സൃഷ്ടിച്ചിട്ടുള്ളതെന്നും അലങ്കരച്ചിട്ടുള്ളതെന്നും അവര്‍ കാണുന്നില്ളേ?’ (വി.ഖു. 50:6). ‘ആകാശഭൂമികളുടെ നിഗൂഢതകളും അല്ലാഹു സൃഷ്ടിച്ച മറ്റു വസ്തുക്കളും അവര്‍ നോക്കിക്കാണുന്നില്ളേ?’ (വി.ഖു. 7:185). ‘ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളില്‍ തന്നെയുമുണ്ട് ദൃഷ്ടാന്തങ്ങള്‍, നിങ്ങള്‍ കാണുന്നില്ളേ?’ (വി.ഖു. 51:20, 21).
ചിന്തിക്കുന്നില്ളേ, കാണുന്നില്ളേ, നോക്കുന്നില്ളേ, ബുദ്ധി ഉപയോഗിക്കുന്നില്ളേ തുടങ്ങിയ ഒട്ടവനധി ശാസ്ത്രീയ വിജ്ഞാനം നേടാനുള്ള ആഹ്വാനങ്ങള്‍ ഖുര്‍ആനില്‍ നിരന്തരം ആവര്‍ത്തിക്കുന്നതായി കാണാം. പ്രകൃതി പ്രതിഭാസങ്ങളെ നിരീക്ഷണ പര്യവേക്ഷണങ്ങള്‍ക്കും ആഴത്തിലുള്ള ചിന്തക്കും വിഷയീഭവിപ്പിക്കുന്നവര്‍ക്ക് യഥാര്‍ഥ ഉള്‍ക്കാഴ്ച ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. ‘നിന്നും ഇരുന്നും പാര്‍ശ്വങ്ങളില്‍ കിടന്നും അല്ലാഹുവിനെ സ്മരിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിവൈഭത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവര്‍ പറയും, ജനങ്ങളുടെ രക്ഷിതാവേ, നീ ഇത് വെറുതെ സൃഷ്ടിച്ചതല്ല, നീ എത്ര പരിശുദ്ധന്‍. നരകാഗ്നിയുടെ ശിക്ഷയില്‍നിന്നും നീ ഞങ്ങളെ രക്ഷപ്പെടുത്തേണമേ’ (വി.ഖു. 3:91).പ്രകൃതിയിലെ ഒരോ പ്രതിഭാസങ്ങളെയും വിശകലനംചെ്താല്‍ അല്ലാഹുവിന്‍െറ അളവറ്റ അനുഗ്രഹങ്ങള്‍ എത്രമേല്‍ മഹത്തരമാണെന്ന് നമുക്ക് ബോധ്യപ്പെടും.
‘ആകാശത്ത് നിങ്ങള്‍ക്കായി മഴവര്‍ഷിപ്പിച്ചത് അവനത്രെ! നിങ്ങള്‍ക്കത് പാനീയമായി ഉപയോഗിക്കാം. ആ മഴ മുഖേന സസ്യങ്ങളുണ്ടാകുന്നു. നിങ്ങള്‍ക്കതില്‍ കാലികളെ മേക്കാം. കൃഷിക്ക്, പ്രത്യേകിച്ച് ഒലീവ്, ഈത്തപ്പഴം, മുന്തിരി എന്നിവക്കും മറ്റെല്ലാ കായ്കനികള്‍ക്കും ആ മഴ സഹായകരമാകുന്നു. തീര്‍ച്ചയായും ഇതിലെല്ലാം ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. ഭൂമിയില്‍ അവന്‍ ഉറപ്പുള്ള പര്‍വതങ്ങളെ നിര്‍മിച്ചു. ഭൂമി നിങ്ങള്‍ക്കൊപ്പം ഇളകിപ്പോവാതെ ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ടിയാണിത്. നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ എളുപ്പത്തിനുവേണ്ടി അവന്‍ നദികളും പാതകളും ഒരുക്കിത്തന്നിരിക്കുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒട്ടേറെ വഴിയടയാളങ്ങളും അവന്‍ ഉണ്ടാക്കിത്തന്നിട്ടുണ്ട്. അല്ലാഹുവിന്‍െറ അനുഗ്രഹങ്ങളെ എണ്ണിത്തിട്ടപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധ്യമല്ല. നിശ്ചയം അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (വി.ഖു. 16:10-18).
ഇങ്ങനെ പഠനത്തെയും ഗവേഷണത്തെയും നിരന്തരം പ്രോത്സാഹിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ഭൂമിയില്‍ യാത്രചെയ്ത് അറിവും അനുഭവവും ഉണ്ടാക്കണമെന്നാണ് ഖുര്‍ആനിന്‍െറ അധ്യാപനം. ‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുവിന്‍! എന്നിട്ട് അവന്‍ സൃഷ്ടി എങ്ങനെ ആരംഭിച്ചുവെന്ന് നോക്കുവിന്‍ (വി.ഖു. 29:20). ഇങ്ങനെ ചിന്താനിര്‍ഭരമായ മനസ്സും കൂര്‍പിച്ച കാതുകളും തുറന്നുപിടിച്ച കണ്ണുകളുമാണ് ഖുര്‍ആന്‍ മനുഷ്യനില്‍നിന്ന് ആവശ്യപ്പെടുന്നത്. അവര്‍ക്ക് ഹൃദയങ്ങളുണ്ടെങ്കിലും അവര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നില്ല, അവര്‍ക്ക് കണ്ണുകളുണ്ടെങ്കിലും അവര്‍ യാഥാര്‍ഥ്യം കാണുന്നില്ല, അവര്‍ക്ക് കാതുകളുണ്ടെങ്കിലും അവര്‍ കേള്‍ക്കുന്നില്ല. ഇത്തരക്കാര്‍ കന്നുകാലികളെ പോലെയാകുന്നു. അല്ല, അവര്‍ കന്നുകാലികളെക്കാള്‍ വഴികേടിലാണ് (വി.ഖു. 7:179).
സമ്പാദനം: ഫൈസല്‍ മഞ്ചേരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.