വാട്സ്ആപ് സന്ദേശം മതി; പരാതിക്കാരെ തേടി പൊലീസ് വീട്ടിലെത്തും

കോഴിക്കോട്: പരാതിയുമായി ഇനിയാര്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ട, പരാതിക്കാരെ തേടി പൊലീസ് വീട്ടിലത്തെും. വാട്സ്ആപിലോ ഇ-മെയിലിലോ ഒരു സന്ദേശമയച്ചാല്‍ പരാതിക്കാരന്‍െറ പരിധിയിലുള്ള പൊലീസ് സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥരാണ് എത്തുക. കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്‍ അധികൃതരാണ് സാമൂഹിക മാധ്യമത്തിന്‍െറ സാധ്യത തുറന്നിടുന്നത്. ഇപ്രകാരം അയക്കുന്ന പരാതി രജിസ്റ്റര്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ നേരിട്ടത്തെി മൊഴിയെടുക്കും.
കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്‍െറ നവീകരിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനത്തോടൊപ്പം പദ്ധതിക്ക് തുടക്കമാവും. പല സ്ത്രീകള്‍ക്കും സ്റ്റേഷനില്‍ വരാനുള്ള മടി പരിഗണിച്ചാണ് പദ്ധതിയെന്ന് കസബ സി.ഐ പി. പ്രമോദ് പറഞ്ഞു.
കസബ, ടൗണ്‍, ചെമ്മങ്ങാട്, നടക്കാവ്, പന്നിയങ്കര, മെഡിക്കല്‍കോളജ്, മീഞ്ചന്ത എന്നിവിടങ്ങളിലാണ് സിറ്റി വനിത പൊലീസ് സ്റ്റേഷന്‍ പരിധി. സൗഹൃദ ഇടപെടലുണ്ടായാല്‍ സ്വകാര്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്ക് താല്‍പര്യമുണ്ടാകുമെന്ന് വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.ഐ വി. സീത പറയുന്നു.
വാട്സ്ആപ് നമ്പര്‍  9497987178, 9497980710
ഇ-മെയില്‍: sikasabakkd. pol@kerala.gov.in
cikasabakkd.pol@kerala.gov.in
sivnthskkd.pol@kerala.gov in

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.