പട്ടികജാതി പീഡനം: ഗോത്ര കമീഷനിലും നീതി ലഭിച്ചില്ല

തിരുവനന്തപുരം: പട്ടികജാതി പീഡനക്കേസില്‍ ഗോത്ര കമീഷനിലും നീതി ലഭിച്ചില്ളെന്ന് ആക്ഷേപം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍െറ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ തെളിവുണ്ടായിട്ടും അവഗണിച്ചെന്നാണ് പരാതി. ആരോപണവിധേയനായ കാരുണ്യ ബെനവലന്‍റ് ഫണ്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കമീഷന്‍ ഓഫിസില്‍ നിരവധി തവണയത്തെിയാണ് അന്വേഷണം അട്ടിമറിച്ചതെന്നും ആരോപണമുണ്ട്. 2015 മേയ് 15നാണ് പരാതിക്ക് ആസ്പദമായ സംഭവം. കാരുണ്യ ബെനവലന്‍റ് ഫണ്ട് നോഡല്‍ ഓഫിസറായ കെ. ഓമനക്കുട്ടന്‍െറ കാബിനില്‍ കയറി സംസ്ഥാന കോഓഡിനേറ്റര്‍ ആക്രോശിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു പരാതി.

‘കാരുണ്യ’ അഡീഷനല്‍ ഡയറക്ടര്‍ ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് ജൂണ്‍ 26ന് സമര്‍പ്പിച്ചിരുന്നു. ദൃക്സാക്ഷികളായ ഒമ്പത് ജീവനക്കാരില്‍നിന്നാണ് മൊഴിയെടുത്തത്. ആദ്യമൊഴി നല്‍കിയയാള്‍ ‘ഇത്രയും തരംതാഴ്ന്ന രീതിയില്‍ സഹപ്രവര്‍ത്തകനായ ഓഫിസറോട് പെരുമാറുന്നത് തന്‍െറ ഒൗദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടില്ളെന്നാണ്’ പറഞ്ഞത്. നോഡല്‍ ഓഫിസറെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാനൊരുങ്ങുകയും അധിക്ഷേപിക്കുകയും ചെയ്തശേഷം ഈ സ്ത്രീ ഇവിടെ ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല. അല്ളെങ്കില്‍ കാണിച്ചു തരാമായിരുന്നെന്നും പറഞ്ഞു. ഒടുവില്‍ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തെന്നും മൊഴിയിലുണ്ട്. മറ്റ് എട്ടുപേരും സമാന മൊഴി ആവര്‍ത്തിച്ചു.

അതേസമയം, വാഹനം ആവശ്യപ്പെട്ട് നോഡല്‍ ഓഫിസറുടെ കാബിനില്‍ എത്തി സംസാരിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചിട്ടില്ളെന്നുമായിരുന്നു ആരോപണ വിധേയനായ ആനന്ദകുമാറിന്‍െറ മൊഴി. മൊഴി രേഖപ്പെടുത്തിയ അഡീഷനല്‍ ഡയറക്ടര്‍ ഓമനക്കുട്ടനെ ഓഫിസ് സമയത്ത് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. ജീവകാരുണ്യ പദ്ധതിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉചിതമായ ശിക്ഷ നല്‍കണമെന്നും ശിപാര്‍ശ ചെയ്തു. ഇത്രയും വ്യക്തമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പട്ടികജാതി ഗോത്ര കമീഷന്‍ സഹായിച്ചെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ കമീഷന്‍ ഇതുവരെ തീരുമാനം പരാതിക്കാരനെ അറിയിച്ചിട്ടുമില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.