ലോട്ടറി കേസ്: അന്വേഷണം അവസാനിപ്പിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍

കൊച്ചി: സാന്‍റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട ലോട്ടറി തട്ടിപ്പു കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കും ഇതിന് കോടതി അനുമതി നല്‍കിയതിനുമെതിരെ സര്‍ക്കാറിന്‍െറ ഹരജി.
ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ നിയമവിരുദ്ധമായി അച്ചടിച്ച് കേരളത്തില്‍ വില്‍പനയും നികുതിവെട്ടിപ്പും നടത്തിയതുമായി ബന്ധപ്പെട്ട 32 കേസുകളില്‍ 23 എണ്ണത്തില്‍ അന്വേഷണം അവസാനിപ്പിച്ചതിനെതിരെയാണ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. അന്വേഷണം അവസാനിപ്പിച്ച നടപടിക്ക് കീഴ്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് റിവിഷന്‍ ഹരജിയിലെ ആവശ്യം. ഒറ്റ നമ്പര്‍ ലോട്ടറിയിലൂടെ പണം നഷ്ടപ്പെട്ട പലരും ആത്മഹത്യ ചെയ്തിരുന്നു. പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനായിരുന്നു വിതരണച്ചുമതല.
സുരക്ഷാ സംവിധാനമില്ലാത്ത പ്രസുകളിലാണ് ലോട്ടറികള്‍ അച്ചടിച്ചിരുന്നതെന്ന് തെളിഞ്ഞിട്ടും പ്രസുകള്‍ പരിശോധിക്കാനോ തെളിവുകള്‍ ശേഖരിക്കാനോ സി.ബി.ഐ തയാറായില്ളെന്നും ഹരജിയില്‍ പറയുന്നു. ജസ്റ്റിസ് രാജ വിജയരാഘവന്‍ ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.