ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ കാലാവധി കഴിഞ്ഞും തുടരുന്നെന്ന് പരാതി

തിരുവനന്തപുരം: ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി തുടരുന്നെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി. പാലക്കാട് ആസ്ഥാനമായ ‘ ജനജാഗ്രത’യാണ് പരാതി നല്‍കിയത്. ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കാനുള്ള  പ്രായപരിധിയായ 65 വയസ്സ് ഒരു വര്‍ഷം മുമ്പ് കഴിഞ്ഞിട്ടും ഉമ്മന്‍ തല്‍സ്ഥാനത്ത് തുടരുകയാണെന്ന് പരാതിയില്‍ പറയുന്നു.  മൂന്ന് വര്‍ഷ കാലാവധിയോ അതല്ളെങ്കില്‍ 65 വയസ്സ് പൂര്‍ത്തിയാവുകയോ ചെയ്താല്‍ വീണ്ടും നിയമിച്ചില്ളെങ്കില്‍  തുടരാന്‍ പാടില്ളെന്നാണ് കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ചട്ടത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. ദേശീയ ജൈവ വൈവിധ്യ ചട്ടത്തിലും ഇതാണ് പ്രസ്താവിച്ചിട്ടുള്ളത്. ഇതു ലംഘിച്ച ഡോ. ഉമ്മന് എതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ജനജാഗ്രതക്കു വേണ്ടി പരാതി സമര്‍പ്പിച്ച ഡോ. പി.എസ്. പണിക്കര്‍ ആവശ്യപ്പെട്ടു. ജന്തുശാസ്ത്രത്തില്‍ പ്രഫസറായ ഉമ്മന് ജൈവവൈവിധ്യത്തിന്‍െറ സുസ്ഥിര ഉപയോഗവും സംരക്ഷണവും സംബന്ധിച്ച് വേണ്ടത്ര അനുഭവജ്ഞാനമില്ളെന്നും ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.