കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം ആടിനെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പരാതിക്കാരന്‍ പൊലീസ് ഡ്രൈവര്‍. ഇരിങ്ങോള്‍ മാലാക്കുടി വീട്ടില്‍ ഷിജുവിന്‍െറ ആടിനെ പ്രതി പീഡിപ്പിച്ചത് കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ്. ഷിജു കുറുപ്പംപടി പൊലീസില്‍ ഈ മാസം 19നാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. എന്നാല്‍, ജിഷ വധക്കേസില്‍ അറസ്റ്റിലായ അമീറുല്‍ ഇസ്ലാം ഈ മാസം 16ന് ആടിനെ പീഡിപ്പിച്ചെന്ന് സമ്മതിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് മൊഴിനല്‍കിയെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു.
ഇരിങ്ങോള്‍ ഞാളൂര്‍ കുളത്തിന് സമീപം തീറ്റാന്‍ അഴിച്ചുവിട്ട ആടിന്‍െറ സമീപം ഇരുനിറത്തില്‍ പൊക്കവും വണ്ണവും കുറഞ്ഞ ഹിന്ദിക്കാരന്‍ ഫോണില്‍ സംസാരിച്ചുനില്‍ക്കുന്നത് കണ്ടിരുന്നു. രാവിലെ 11.30നും 12.30നും ഇടയിലാണിത്. പിന്നീട് ഇയാള്‍ സ്ഥലംവിട്ടു. പിന്നീട് എത്തിയപ്പോള്‍ ആടിന്‍െറ രഹസ്യഭാഗത്തുനിന്ന് ചോരവരുന്നത് കണ്ടു. പട്ടി കടിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. പിന്നീട് ആ ഭാഗത്ത് മുറിവേറ്റതായി മനസ്സിലായി. ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം അറസ്റ്റിലായപ്പോള്‍ ഇയാളാകാം പ്രതിയെന്ന് സംശയം തോന്നി. അതുകൊണ്ടാണ് വൈകി പരാതി നല്‍കുന്നതെന്ന് ഷിജു പൊലീസിനെ അറിയിച്ചു. പ്രതിയെ കണ്ടാല്‍ അറിയാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മൃഗഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നില്ല. ജിഷ വധക്കേസിന് ബലം കിട്ടാനാകും ഈ കേസ് പ്രതിക്കെതിരെ പൊലീസ് എടുത്തതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. പി. രാജന്‍ പറഞ്ഞു.
പ്രതിയെ തെളിവെടുപ്പിന് അസമിലേക്ക് കൊണ്ടുപോയേക്കില്ല
കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ തെളിവെടുപ്പിന് അസമിലേക്ക് കൊണ്ടുപോകില്ളെന്ന് സൂചന. പ്രതിയെ അങ്ങോട്ട് കൊണ്ടുപോകേണ്ടിവരില്ളെന്നും അന്വേഷണം കൃത്യമായാണ് മുന്നേറുന്നതെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൊലക്ക് ഉപയോഗിച്ച കത്തി, സംഭവദിവസം ധരിച്ച വസ്ത്രം എന്നീ നിര്‍ണായക തെളിവുകള്‍ കണ്ടത്തൊനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഇത് അസമിലെ വീട്ടിലത്തെിച്ചിട്ടില്ളെന്ന് പൊലീസ് ഉറപ്പുവരുത്തിയതായി അറിയുന്നു. എന്നാല്‍, ഇവ അസമില്‍തന്നെയോ അങ്ങോട്ടുള്ള വഴിമധ്യേയോ ഉപേക്ഷിട്ടുണ്ടെങ്കില്‍ പൊലീസിന് തലവേദനയാകും. കോടതിയില്‍ കേസ് ബലപ്പെടണമെങ്കില്‍ ഇവ കണ്ടെടുക്കണം. ഇവ കണ്ടെടുക്കുന്ന കാര്യത്തില്‍ അന്വേഷണസംഘം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, പെരുമ്പാവൂരിന്‍െറ സമീപപ്രദേശങ്ങളിലും മറ്റിടങ്ങളിലും ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീകള്‍ കൊല്ലപ്പെട്ട കേസുകളില്‍ വീണ്ടും അന്വേഷണം തുടങ്ങി. ഇവയില്‍ അമീറുല്‍ ഇസ്ലാമിന് പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മൂവാറ്റുപുഴയില്‍ ഷോജി എന്ന വീട്ടമ്മയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതും നങ്ങ്യാര്‍കുളങ്ങര ജലജ, റാന്നിയിലെ വീട്ടമ്മ എന്നിവര്‍ കൊല്ലപ്പെട്ട കേസുമാണ് അന്വേഷിക്കുന്നത്. അതിനിടെ, ജില്ലാ ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡ് സംബന്ധിച്ച് കാക്കനാട് കുന്നുംപുറം മജിസ്ട്രേറ്റ് ഷിബു ഡാനിയേല്‍ കുറുപ്പംപടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മുദ്രവെച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യാഴാഴ്ച മജിസ്ട്രേറ്റ് പരിശോധിക്കും. അവധിയിലായിരുന്ന കുറുപ്പംപടി മജിസ്ട്രേറ്റ് വ്യാഴാഴ്ച ഡ്യൂട്ടിക്കത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.