സരിതക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കൊച്ചി: തെളിവ് നല്‍കാന്‍ എത്താതിരുന്ന സരിത എസ്. നായരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ സോളാര്‍ കമീഷന്‍ ജഡ്ജി ശിവരാജന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജാമ്യമില്ലാ അറസ്റ്റ് വാറണ്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തെളിവ് ഹാജരാക്കുന്നതിന് അനുവദിച്ച അവസാന അവസരമായ ഇന്നും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇന്ന് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്ന് ബുധനാഴ്ച കമീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് രാവിലെ കമീഷന്‍ സിറ്റിങ് ആരംഭിച്ചപ്പോള്‍, നാഗര്‍കോവിലില്‍ ചികില്‍സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ മുഖേനെ അറിയിക്കുകയായിരുന്നു. ഈ അപേക്ഷ തള്ളിക്കൊണ്ടാണ് കമീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

എന്‍ക്വയറി കമ്മീഷന്‍ ആക്ട് 16(10) വകുപ്പ് അനുസരിച്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ വകുപ്പ് അനുസരിച്ച് അന്വേഷണ കമ്മീഷന്‍ മുമ്പാകെ തെളിവ് ഹാജരാകാന്‍ വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്ത ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുന്നതിന് കമീഷന് അധികാരമുണ്ട്. അറസ്റ്റ് ചെയ്ത് ജൂണ്‍ 27ന് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കാനാണ് നിര്‍ദേശം. അസുഖമാണെന്ന് വ്യക്തമാക്കിയാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് ഇതിന്‍റെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം ആവശ്യമായ നടപടി സ്വീകരിക്കണം. വാറണ്ട് നടത്തിപ്പിനായി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ചു കൊടുക്കാനും കമീഷന്‍ നിര്‍ദേശിച്ചു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.