ഇരവിപുരം(കൊല്ലം): കൊല്ലം തുറമുഖത്തിനു പുറത്ത് നങ്കൂരമിട്ടിരുന്ന കൂറ്റൻ മണ്ണുമാന്തി കപ്പൽ ശക്തമായ കാറ്റിലും വേലിയേറ്റത്തിലും തീരത്തടിഞ്ഞു. മുംബൈക്കാരുടെ ഉടമസ്ഥതയിലുള്ള ചൈനീസ് നിർമിത കപ്പലായ ഹെൻ സിതാഫൈവ് ആണ് കൊല്ലം മുണ്ടക്കൽ കച്ചിക്കടവിനടുത്ത് തീരത്തടിഞ്ഞത്. മണ്ണിൽ പുതഞ്ഞ നിലയിലാണ്. നങ്കൂരം തകർന്നാണ് കപ്പൽ തിരത്തടുത്തത്. വിവരമറിഞ്ഞ് നീണ്ടകരയിൽ നിന്നും കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കൊല്ലം തുറമുഖത്ത് അറ്റകുറ്റപണികൾക്കായി എത്തിയ കപ്പൽ കഴിഞ്ഞ കുറേ വർഷങ്ങളായി പോർട്ടിനു പുറത്ത് കിടക്കുകയായിരുന്നു. പോർട്ട് അധികൃതരുമായി വാടക സംബന്ധിച്ച പ്രശ്ന ങ്ങൾ നിലനിൽക്കുന്നതിനാലാണ് കപ്പൽ തുറമുഖം വിടാതിരുന്നത്. അടുത്തിടെ വെള്ളം കയറിയതിനെ തുടർന്ന് കപ്പലിലുണ്ടായിരുന്ന ഏതാനും പേരെ കരയിലേക്ക് മാറ്റിയിരുന്നു. കരക്കടിഞ്ഞ കപ്പൽ കാണാൻ നിരവധി പേരാണ് കച്ചിക്കടവ് തീരത്ത് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.