കട്ടപ്പന സമ്പൂര്‍ണ ശൗചാലയ സൗകര്യമുള്ള ആദ്യ നഗരസഭ

തൊടുപുഴ: പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത സമ്പൂര്‍ണ ശൗചാലയ സൗകര്യമുള്ള കേരളത്തിലെ ആദ്യ നഗരസഭയായി കട്ടപ്പനയെ പ്രഖ്യാപിച്ചു. ജില്ലാ ശുചിത്വ മിഷന്‍, നഗരസഭ, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് എന്നിവയുടെ ശ്രമഫലമായാണ് കട്ടപ്പനക്ക് ഈ അംഗീകാരം ലഭിച്ചത്. നഗരസഭാ ചെയര്‍മാന്‍ ജോണി കുളംപള്ളിയാണ് പ്രഖ്യാപനം നടത്തിയത്. രണ്ടു വര്‍ഷത്തെ പ്രയത്നത്തിന്‍െറ ഫലമാണ് ഈ നേട്ടമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കട്ടപ്പന ഗ്രാമപഞ്ചായത്തിനെ നഗരസഭയാക്കുമ്പോള്‍ തന്നെ ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് സമ്പൂര്‍ണ ഒ.ഡി.എഫ് ആക്കാന്‍ തീരുമാനിച്ചിരുന്നു.
828 കുടുംബങ്ങള്‍ക്കു ശൗചാലയം ഇല്ളെന്ന് സര്‍വേയില്‍ കണ്ടത്തെി. 650 കുടുംബങ്ങള്‍ക്ക് സ്വച്ഛ്ഭാരത് മിഷന്‍ (ഗാമീണ്‍) പദ്ധതിയിലും 17 കുടുംബങ്ങള്‍ക്കു സ്വച്ഛ്ഭാരത് മിഷന്‍െറ നഗര പദ്ധതിയുടെ കീഴിലും ശൗചാലയങ്ങള്‍ നിര്‍മിച്ചു. ജില്ലാ ശുചിത്വ മിഷന്‍ 10 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു. ഇതില്‍ അഞ്ച് ആദിവാസി കോളനികളും നാല് പട്ടിക വര്‍ഗ കോളനികളും ഉള്‍പ്പെടും.
നഗരസഭാ  സെക്രട്ടറി പി.വി. ബിജു, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ തോമസ് മൈക്കിള്‍, വി.ഇ.ഒ റീന മോള്‍ ചാക്കോ തുടങ്ങിയവരും പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.