കോട്ടയം: നിയമപ്രകാരം ഒരന്വേഷണവും നടത്താതെയാണ് കടുത്ത വിമര്‍ശമുന്നയിച്ച് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്¤്രടറ്റിവ് ട്രൈബ്യൂണലില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ആക്ഷേപം. സര്‍ക്കാര്‍ നടപടി പൊലീസ് സേനയുടെ തലപ്പത്ത് ശക്തമായ അതൃപ്തിക്കും ഇടയാക്കി.
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ മതിയായ കാരണം വേണമെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ കമീഷനെ നിയോഗിച്ച ശേഷം വേണം തുടര്‍നടപടിയെന്നും വ്യവസ്ഥയുണ്ടായിരിക്കെ സെന്‍കുമാറിന്‍െറ കാര്യത്തില്‍ സര്‍ക്കാര്‍ ഇതൊന്നും ചെയ്തിട്ടില്ളെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. സി.എ.ടിയില്‍ ഹാജരായ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയ അഭിപ്രായം സര്‍ക്കാറിനെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നു.
പൊലീസ് നിയമത്തിലെ 97 (2) വകുപ്പ് ഉപയോഗപ്പെടുത്തി പദവിയില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥനെ മാറ്റണമെങ്കില്‍ പൊതുജനങ്ങളില്‍നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണ കമീഷനെ നിയോഗിക്കണമെന്നാണ് ചട്ടം. എന്നാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നുപോലും മാനദണ്ഡം അനുസരിച്ച് അന്വേഷണം നടത്തി കണ്ടത്തെിയതല്ല.
സ്ഥാനമാറ്റം സംബന്ധിച്ച ഉത്തരവില്‍ വകുപ്പും കുറ്റപ്പെടുത്തലും രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയുള്ള സ്ഥാനമാറ്റത്തെിനെതിരെ സെന്‍കുമാര്‍ സി.എ.ടിയെ സമീപിച്ചതും സര്‍ക്കാര്‍ നടത്തിയ വീഴ്ച ബോധ്യപ്പെട്ടതിനാലാണത്രേ. സി.എ.ടി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍പോലും തുടക്കത്തില്‍ അനാസ്ഥ കാട്ടിയ സര്‍ക്കാര്‍ പിന്നീട് തിടുക്കത്തില്‍ സത്യവാങ്മൂലം തയാറാക്കി സമര്‍പ്പിക്കുകയായിരുന്നെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.