തിരുവനന്തപുരം: കര്‍ണാടകയിലെ നഴ്സിങ് കോളജ് ഹോസ്റ്റലില്‍ റാഗിങ്ങിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന അശ്വതിയുടെ പഠനം സന്നദ്ധ സംഘടന ഏറ്റെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ.ഡി.റ്റി ഇസ്ളാം ഓര്‍ഫനേജ് ആന്‍റ് എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സാണ് അശ്വതിയെ ദത്തെടുക്കാനും പഠിപ്പിക്കാനും തയാറായതായി അറിയിയിച്ചിരിക്കുന്നതെന്ന് പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എകസ്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന് സര്‍ക്കാറിന്‍റെ പൂര്‍ണ പിന്തുണയുണ്ട്. സമൂഹത്തിനെ ബാധിക്കുന്ന മാരകമായ വ്യാധിയാണ് ലഹരി ഉപഭോഗം. അതിനെതിരെ ജനകീയ സമിതികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ലഹരി മൂലമുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കുന്നതിന് വലിയൊരു ശതമാനം തുക ആവശ്യമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.