ഭൂമി ഇടപാട്:കാന്തപുരത്തെ പ്രതി ചേര്‍ക്കണമെന്ന ഹരജിയില്‍ വിധി ഒന്നിന്

തലശ്ശേരി: അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാടില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പ്രതിചേര്‍ക്കണമെന്ന ഹരജിയില്‍ തലശ്ശേരി വിജിലന്‍സ് സ്പെഷല്‍ കോടതി ജൂലൈ ഒന്നിന് വിധി പറയും. അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ കാന്തപുരത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ ഇരിട്ടി പെരിങ്കരിയിലെ അറാക്കല്‍ വീട്ടില്‍ എ.കെ. ഷാജിയാണ് ഹരജി നല്‍കിയത്.
അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാടില്‍ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജി നല്‍കിയ ഹരജിയില്‍ ത്വരിത പരിശോധന നടത്താന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ എ.പി. ചന്ദ്രന്‍ അന്വേഷണം നടത്തി ആദ്യഘട്ടമെന്ന നിലയില്‍ ഒമ്പതുപേരെ പ്രതിചേര്‍ത്ത് അന്വേഷണം തുടങ്ങിരുന്നു.
എന്നാല്‍, പരാതിയില്‍ നാലാം എതിര്‍കക്ഷിയായി പറഞ്ഞിരുന്ന കാന്തപുരത്തെ  ചോദ്യംചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്യാത്തത് കേസിന്‍െറ നിലനില്‍പിനെതന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ അഡ്വ. ഇ. നാരായണന്‍ മുഖേന വീണ്ടും വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.