ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് അസാധു

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് അസാധുവായി. ‘നോട്ട’ രേഖപ്പെടുത്താന്‍ ഇടമില്ലാത്ത് എന്തുകൊണ്ടാണെന്ന് അസാധുവായ ബാലറ്റില്‍ എഴുതി ഒപ്പിട്ടിട്ടുണ്ട്. ഇത്  ഇരുമുന്നണികളിലും ഉള്‍പ്പെടാത്ത പി.സി. ജോര്‍ജിന്‍േറതാണെന്നാണ് സൂചന. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്താതെ ബാലറ്റ് മടക്കിയിട്ട ജോര്‍ജ് ഇത്തവണ വോട്ട്  അസാധുവാക്കുകയായിരുന്നു. അന്ന് രാജഗോപാലിന്‍െറ വോട്ട് എല്‍.ഡി.എഫിനായിരുന്നു. സ്പീക്കറുടെ  വോട്ട് ഒഴികെയുള്ള 136ല്‍ വി. ശശിക്ക് 90-ഉം ഐ.സി. ബാലകൃഷ്ണന് 45ഉം ലഭിച്ചു.

ചോദ്യോത്തരവേള കഴിഞ്ഞയുടനെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങി. സ്പീക്കറുടെ വേദിക്ക് സമീപത്തെ  ബൂത്തിലത്തെി അംഗങ്ങള്‍ വോട്ട് ചെയ്തു. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഭരണപക്ഷത്തെ ഇ.എസ്. ബിജിമോളുടെയും പ്രതിപക്ഷത്തെ വി.പി. സജീന്ദ്രന്‍െറയും സാന്നിധ്യത്തില്‍ വോട്ടെണ്ണി. തുടര്‍ന്ന് സ്പീക്കറുടെ  ഫലപ്രഖ്യാപനം. ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട വി. ശശിയെ അഭിനന്ദിച്ച സ്പീക്കര്‍ അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ക്ഷണിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരെയും കക്ഷിനേതാക്കളെയും പുതിയ ഡെപ്യൂട്ടി സ്പീക്കര്‍ ഹസ്തദാനം ചെയ്തു. പ്രതിപക്ഷനേതാവിന്‍െറ സീറ്റിന് സമീപത്തെ ഇരിപ്പിടത്തിലത്തെിയ ശശിയെ അംഗങ്ങള്‍ ഡസ്കിലടിച്ച് അഭിനന്ദിച്ചു.  ചിറയിന്‍കീഴ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി. ശശി (66) ഇത് രണ്ടാംതവണയാണ് അവിടെനിന്ന് നിയമസഭയിലത്തെുന്നത്. എന്‍ജിനീയറിങ് ബിരുദധാരിയായ അദ്ദേഹം സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ചശേഷം 2006 ലാണ് രാഷ്ട്രീയത്തിലത്തെിയത്. കോട്ടണ്‍ഹില്‍ സ്കൂളിലെ സംഗീതാധ്യാപിക സുമയാണ് ഭാര്യ. രാഗേഷ്, രേഷ്മ എന്നിവര്‍ മക്കള്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.