സ്വാശ്രയ എന്‍ജി. മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ഫീസുകളില്‍ മാറ്റമില്ല

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലെ ഫീസ് ഘടനയില്‍ ഇത്തവണ മാറ്റമില്ല. വാര്‍ഷിക ഫീസ് 99,000 രൂപയും 25,000 രൂപ സ്പെഷല്‍ ഫീസുമായിരിക്കും. ഇതിനു പുറമെ ഒന്നര ലക്ഷം രൂപ തിരികെ ലഭിക്കുന്ന നിക്ഷേപമായും ഈടാക്കാം.

എന്‍.ആര്‍.ഐ സീറ്റില്‍ ഒന്നര ലക്ഷം രൂപവരെ വാര്‍ഷിക ഫീസും 25,000 രൂപ സ്പെഷല്‍ ഫീസുമായിരിക്കും. ഒന്നര ലക്ഷം രൂപ തിരികെ ലഭിക്കുന്ന നിക്ഷേപമായും ഈടാക്കാം. മൊത്തം സീറ്റില്‍ 35 ശതമാനമാണ് മാനേജ്മെന്‍റ് സീറ്റ്. 15 ശതമാനമാണ് എന്‍.ആര്‍.ഐ സീറ്റ്. മെറിറ്റ് സീറ്റില്‍ 57 കോളജുകളില്‍ 50,000 രൂപയാണ് ഫീസ്. 41 കോളജുകളിലെ പകുതി മെറിറ്റ് സീറ്റില്‍ 75,000 രൂപയും അവശേഷിക്കുന്നവയില്‍ 50,000 രൂപയുമായിരിക്കും ഫീസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.