തിരുവനന്തപുരം: ബാർ കോഴ കേസിൽ മുൻ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള തുടരന്വേഷണ റിപ്പോർട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി ഏപ്രിൽ 16ലേക്ക് മാറ്റി. കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് പ്രതിപക്ഷ നേതാവ്് വി.എസ് അച്യുതാനന്ദൻ, വി.എസ്. സുനിൽ കുമാർ എം.എൽ.എ, ബി.ജെ.പി നേതാവ് വി. മുരളീധരൻ, ഹർജിക്കാരനായ നോബിൾ മാത്യു എന്നിവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിയത്.
പുതിയ മദ്യനയത്തിന്‍റെ ഭാഗമായി നഷ്‌ടം സംഭവിച്ച ബാറുടമ ബിജു രമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു എസ്‍.പി ആര്‍. സുകേശന്‍റെ കണ്ടെത്തല്‍. കെ.എം മാണി ബാറുടമകളില്‍ നിന്ന് പണം വാങ്ങിയതിന് തെളിവുകളില്ല. കേസിലെ ഏക ദൃക്‍സാക്ഷി അമ്പിളിയുടെ മൊഴി വിശ്വസനീയമല്ല എന്നീ കണ്ടെത്തലുകള്‍ക്കെതിരെയാണ് വി.എസ് അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചത്.
ആദ്യ റിപ്പോര്‍ട്ടിൽ വിശദമായ വാദം കേട്ടതു കൊണ്ട് വീണ്ടും വാദം കേള്‍ക്കേണ്ടതില്ലെന്നാണ് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിലപാട്. എന്നാല്‍, കേസില്‍ ആക്ഷേപം സമര്‍പ്പിക്കാന്‍ ബിജു രമേശ് ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി അവസരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.