യു.ഡി.എഫ്: രണ്ടാംഘട്ട സീറ്റ് വിഭജന  ചര്‍ച്ചക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: തിരുവമ്പാടി സീറ്റിന്‍െറ കാര്യത്തില്‍ പുനരാലോചന ഇല്ളെന്ന് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചതിന് പിന്നാലെ മുന്നണിയിലെ മറ്റ് ഘടകകക്ഷികളുമായുള്ള രണ്ടാംഘട്ട സീറ്റു വിഭജന ചര്‍ച്ച കോണ്‍ഗ്രസ് വ്യാഴാഴ്ച ആരംഭിക്കും. ചര്‍ച്ച വെള്ളിയാഴ്ചയും തുടരും. യു.ഡി.എഫിന്‍െറ രാജ്യസഭാ സ്ഥാനാര്‍ഥികളായ എ.കെ. ആന്‍റണിയും എം.പി. വീരേന്ദ്രകുമാറും വ്യാഴാഴ്ച രാവിലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇതിന് മുന്നോടിയായ യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. പത്തു വര്‍ഷത്തിനുശേഷം ഇതാദ്യമായി ആന്‍റണിയും യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ബുധനാഴ്ച നടന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഘടകകക്ഷി നേതാക്കള്‍ തലസ്ഥാനത്ത് എത്തുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് യോഗം ചേരുന്നത്.

കേരള കോണ്‍ഗ്രസ് -എം, ജേക്കബ് വിഭാഗം, ജെ.ഡി.യു എന്നിവരുമായാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച. എല്ലാ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് നേതൃത്വം പ്രാഥമികചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഘടകകക്ഷികളുടെ അവകാശവാദങ്ങളില്‍ കോണ്‍ഗ്രസ് അഭിപ്രായമൊന്നും അറിയിച്ചിട്ടില്ല. വ്യാഴാഴ്ച മുതല്‍ സീറ്റ് ചര്‍ച്ചക്ക് ഗൗരവമേറും. പഴയ ജോസഫ് വിഭാഗത്തിലെ ഭൂരിഭാഗവും പാര്‍ട്ടി വിട്ടതിനാല്‍ കഴിഞ്ഞതവണത്തെ സീറ്റുകള്‍ ഇപ്രാവശ്യം നല്‍കാന്‍ കഴിയില്ളെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മാണി ഗ്രൂപ്പില്‍നിന്ന് പോയ പി.സി. ജോര്‍ജിന്‍െറ പൂഞ്ഞാര്‍, ഡോ. കെ.സി. ജോസഫിന്‍െറ കുട്ടനാട് സീറ്റുകള്‍ തിരികെ നല്‍കണമെന്നും വാദമുണ്ട്. എന്നാല്‍, ഒന്നും വിട്ടുകൊടുക്കില്ളെന്നും മൂന്ന് സീറ്റ് അധികം വേണമെന്നുമാണ് മാണിഗ്രൂപ് നിലപാട്. ജെ.ഡി.യുവുമായുള്ള ചര്‍ച്ചയിലും  കടമ്പകളുണ്ട്. പത്തു സീറ്റാണ് അവരുടെ ആവശ്യം. മത്സരിച്ച് തോറ്റ ചില സീറ്റുകള്‍ക്കുപകരം വിജയസാധ്യതയുള്ളവ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍, വീരേന്ദ്രകുമാറിന് രാജ്യസഭാസീറ്റ് നല്‍കിയ സാഹചര്യത്തില്‍ അമിത അവകാശവാദത്തില്‍നിന്ന് പിന്മാറണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അങ്കമാലി സീറ്റിന്‍െറ കാര്യത്തില്‍ ജേക്കബ് ഗ്രൂപ്പും കോണ്‍ഗ്രസും നിഴല്‍യുദ്ധം തുടരുകയാണ്. ആര്‍.എസ്.പിയുമായും സി.എം.പിയുമായാണ് വെള്ളിയാഴ്ച ചര്‍ച്ച.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.