പി.ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ഡോക്ടർമാരെ കൈയ്യേറ്റം ചെയ്ത ജീവനക്കാർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്. സംഭവത്തിൽ ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കൈയ്യേറ്റം ചെയ്ത ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച പി.ജി ഡോക്ടർമാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വെള്ളിയാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്കും സമരവും ആരംഭിച്ചത്.

പി.ജി ഡോക്ടർമാരുടെ സമരം ആശുപത്രിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഒ.പികൾ, ഒഫ്താൽമിക് ഒ.പി, നിരവധി വാർഡുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം തടസപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.