തൃശൂര്‍: തന്‍െറ ചെലവില്‍ ആരും ഖേദം പ്രകടിപ്പിക്കേണ്ടെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ. ‘ഒരു സാമൂഹികവിരുദ്ധന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ വാക്കുകള്‍ അതേപോലെ പത്രത്തില്‍ കൊടുക്കുകയും അത് വിവാദമായപ്പോള്‍ പത്രാധിപര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഖേദപ്രകടനത്തില്‍ എന്‍െറ പേര് ഉപയോഗിച്ചത് ശരിയായില്ല. അതില്‍ പത്രം ഖേദം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷ’- ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. കേരള വികലാംഗ ക്ഷേമ സംഘടനയുടെ നാലാമത് സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ അടിയുറച്ച മതവിശ്വാസിയാണ്. അക്കാര്യം എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. എന്‍െറ വാക്കുകള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത് ശരിയല്ല. ഞാന്‍ ഒരു സാധാരണക്കാരനാണ്. അതുകൊണ്ടാണ് തിരക്കുകള്‍ മാറ്റിവെച്ച് ഈ ചടങ്ങിനത്തെിയത്. പീഡിതരുടെ വേദന കാണുമ്പോള്‍ മനസ്സ് വിഷമിക്കാറുണ്ട്. അപ്പോള്‍ പ്രതികരിക്കും. ക്ഷേമ പെന്‍ഷന്‍ ബാങ്ക് വഴിയാക്കിയപ്പോള്‍ ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന പ്രയാസം വകുപ്പ് മേധാവികളെ ബോധ്യപ്പെടുത്തണം. നിര്‍ത്താതെ കരയുന്ന കുട്ടികള്‍ക്ക് മാത്രമാണ് പാല് കിട്ടുന്നത്’ -അദ്ദേഹം ഓര്‍മിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമൂഹ വിവാഹം എ.യു. രഘുരാമ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്‍റ് ഡോ. ത്രേസ്യ ഡയസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാദര്‍ നാട്ടിക സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.